ലക്ഷം രൂപയുടെ സ്വന്തം പുസ്തകശേഖരം നെടുങ്കണ്ടം ലൈബ്രറിക്ക് നല്കി ആന്റണി സേവ്യ; അഭിനന്ദനപ്രവാഹം
നെടുങ്കണ്ടം: പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച പുസ്തക സമാഹരണ യജ്ഞത്തിൽ നെടുങ്കണ്ടം സ്വദേശി ആന്റണി സേവ്യ കൊച്ചുപറമ്പിൽ ലക്ഷം രൂപയുടെ പുസ്തകങ്ങൾ സംഭാവന ചെയ്തു. പുസ്തക ശേഖരം മുഴുവനായും ലൈബ്രറിക്ക് കൈമാറുകയായിരുന്നു.
ലൈബ്രറി പ്രസിഡന്റ് ടോം ലൂക്കോസ് അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി രമേശ് കൃഷ്ണൻ ആന്റണിയെ അനുമോദിച്ചു. ആയുഷ്‌കാല അംഗത്വവും നൽകി.
എഴുത്തുകാരായ രതീഷ് നെടുങ്കണ്ടം, ശ്രീജിത്ത് ശ്രീഹരി, ലേഖ ത്യാഗരാജൻ, ജീവ ജിജോ എന്നിവരെ ആദരിച്ചു. ഡോ. മിത്ര സതീഷ്, അഡ്വ. കെ.പി. രാധാകൃഷ്ണൻ, പി.കെ. സജീവ്, ഡോ. രാജമ്മ പ്രസാദ്, ടി.സി. രാജേഷ്, കെ. ഹരി, എസ്. മനോജ് എന്നിവർ സംസാരിച്ചു.