Select Location
All Locations
State
Region
City / District
സുപ്രീംകോടതി മാനദണ്ഡങ്ങൾ ലംഘിച്ച് ഹൈസ്കൂൾ പ്രഥമാധ്യാപക നിയമനം വിവാദത്തിൽ; കെ ടെറ്റ് ഇല്ലാത്തവർ പട്ടികയിൽ

സുപ്രീംകോടതി മാനദണ്ഡങ്ങൾ ലംഘിച്ച് ഹൈസ്കൂൾ പ്രഥമാധ്യാപക നിയമനം വിവാദത്തിൽ; കെ ടെറ്റ് ഇല്ലാത്തവർ പട്ടികയിൽ

മാനദണ്ഡങ്ങൾ ലംഘിച്ച് ഹൈസ്കൂൾ പ്രഥമാധ്യാപക നിയമനം. കെ ടെറ്റ് യോഗ്യത ഇല്ലാത്ത ഒട്ടേറേപേരാണ് ഹൈസ്കൂൾ പ്രഥമ അധ്യാപക പട്ടികയിൽ ഉൾപ്പെട്ടത്. സുപ്രീംകോടതിയുടെ മാനദണ്ഡങ്ങൾ മറികടന്നു കൊണ്ടാണ് നിയമനം. സർക്കാര്‍ ഗസറ്റ് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിരിക്കുന്ന അധ്യാപകരുടെ കെ ടെറ്റ് യോഗ്യത പരിശോധിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം അധ്യാപകരും രംഗത്ത് വന്നു.

335 അധ്യാപകരുടെ പ്രധാന്യാധപക നിയമനമാണ് വിവാദത്തിലായത്. കഴിഞ്ഞ 27ന് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലാണ് 335 അധ്യാപകരെ പ്രഥമാധ്യാപകരായി സ്ഥാനംകയറ്റം നൽകിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. പക്ഷേ ഈ പട്ടികയിൽ‌ ഉൾപ്പെട്ടിരിക്കുന്ന ഭൂരിഭാഗം പേര്‍ക്കും സുപ്രീംകോടതി നിർദേശിച്ച കെ ടെറ്റ് കാറ്റഗറി 3 യോഗ്യതയില്ല. ഇതാണ് വിവാദമായിരിക്കുന്നത്.

ഹൈസ്കൂൾ അധ്യാപക നിയമനത്തിനും അതിനൊപ്പം പ്രഥമാകാധ്യാപകനായി സ്ഥാനക്കയറ്റം നൽകുന്നതിനും കെ ടെറ്റ് യോഗ്യത മാനദണ്ഡമാക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. ‌അതുമാത്രമായിരിക്കും മാനദണ്ഡമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. നെറ്റും സെറ്റും പിഎച്ച്ഡിയുമൊക്കെ ഉള്ളവർക്ക് ചില ഇളവുകൾ നേരത്തെ അനുവദിച്ചിരുന്നു. എന്നാൽ നിലവിൽ അത്തരത്തിലുള്ള ഒരു ഇളവും ബാധകമല്ല. കെ ടെറ്റ് പാസായവരെ മാത്രമേ ഹൈസ്കൂൾ പ്രഥമാധ്യാപക പട്ടികയിലേക്ക് പരിഗണിക്കാവൂയെന്ന് സുപ്രീംകോടതിയുടെ മാർഗനിർദേശം നിലവിലുണ്ട്. ഇത് വിധിപ്രസ്താവമായി തന്നെ പുറത്തുവന്നിട്ടുള്ളതാണ്. ഈ വിധിയുടെ ലംഘനമുണ്ടായിരിക്കുന്നുവെന്നതാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്.

അധ്യാപകർക്ക് കെ ടെറ്റ് യോഗ്യത നേടുന്നതിനായി 3 വർഷത്തെ കാലാവധി നേരത്തെ അനുവദിച്ചിരുന്നു. എന്നാൽ ഈ ഇളവ് അനുവദിച്ചിരിക്കുന്നത് നിലവിലുള്ളവർക്ക് അധ്യാപകരായി തുടരാനാണ്.

പട്ടികവിവാദമായ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ തുടർനീക്കം എന്താകുമെന്നത് പ്രസക്തമാണ്. ബോധപൂർവം ആരെങ്കിലും തെറ്റിക്കാൻ ശ്രമിച്ചതാണോ? മറ്റേതെങ്കിലും തരത്തിലുള്ള ഇടപെടലുകളുണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കേണ്ടിവരും. കാരണം 335 എന്നത് ചെറിയൊരു സംഖ്യയല്ല.


News18Kerala 1 hour ago
Home Flash News