അഹാനയുടെ ഉള്ളിലെ വേർതിരിവ് പുറത്ത് വന്നു, വിവാഹത്തിന്റെ നിറം മങ്ങും; തകരുന്നത് വർഷങ്ങളായുള്ള ഇമേജ്
സോഷ്യൽ മീഡിയയിൽ ഏസ്തെറ്റിക് ലെെഫ് സ്റ്റെെലുമായി തിളങ്ങുന്ന അഹാന കൃഷ്ണയുടെ മറ്റൊരു മുഖം കണ്ട അമ്പരപ്പിലാണ് ആരാധകർ. സ്വന്തം അമ്മൂമ്മയെക്കുറിച്ച് അഹാന അസഭ്യം പറഞ്ഞത് പലർക്കും ഉൾക്കൊള്ളാനാകുന്നില്ല. വീട്ടിലുണ്ടാകുന്ന റംബൂട്ടാൻ ആരാധകർക്ക് ഗിവ് എവേ ചെയ്യുന്ന ആളാണ് അഹാന. ഇതേ അഹാന സ്വന്തം അമ്മൂമ്മയ്ക്ക് ഒരു ആപ്പിൾ നൽകുന്നതിൽ പോലും കണക്ക് പറയുന്നു. അമ്മൂക്കയ്ക്ക് താനയക്കുന്ന ഭക്ഷണ സാധനങ്ങൾ കൊടുക്കരുതന്ന് ഹോം നഴ്സിനോട് നിർദ്ദേശിക്കുന്നു. ഇതെല്ലാം അഹാനയ്ക്ക് ഇതുവരെയുണ്ടായിരുന്ന ഇമേജ് ഇല്ലാതാക്കുന്നതാണ്.
അഹാന പോലും അറിയാതെ അഹാനയുടെ വിലകുറഞ്ഞ കാഴ്ചപ്പാടുകൾ പുറത്ത് വന്നെന്ന് അഭിപ്രായങ്ങളുണ്ട്. ഇതിലൊന്നാണ് ഹോം നഴ്സിനെക്കുറിച്ച് അഹാന നടത്തിയ പരാമർശം. അപ്പൂപ്പന്റെ കാര്യങ്ങൾ നോക്കാൻ വന്ന ഹോം നഴ്സ് അമ്മൂമ്മയുടെ ശല്യം കാരണം പോകാതിരിക്കാൻ തനിക്കൊപ്പം ലഞ്ചിന് കൊണ്ട് പോയി എന്നാണ് അഹാന പറഞ്ഞത്. പണം കൊടുത്ത് പോയി ഭക്ഷണം കഴിച്ചോ എന്ന് പറയാതെ ഒപ്പം കൂട്ടിയതിന് കാരണം ഹോ നഴ്സിനെ സോപ്പിടാൻ വേണ്ടിയാണെന്നും രാത്രിയിലേക്കുള്ള ഭക്ഷണം പാഴ്സലായി വാങ്ങി നൽകിയെന്നും അഹാന പറയുന്നുണ്ട്.
ഡെസേർട്ട് വരെ വാങ്ങിക്കൊടുത്തു എന്ന് അഹാന പറയുന്നുണ്ട്. ഇത് കേൾക്കുന്ന ഹോം നഴ്സിന്റെ മാനസികാവസ്ഥ എന്തായിരിക്കും എന്നാണ് റെഡിറ്റിൽ വരുന്ന ചോദ്യം. പേരും പ്രശസ്തിയുമുണ്ടെങ്കിലും ആളുകളെ വേർതിരിവോടെയാണ് അഹാന കാണുന്നതെന്ന് വിമർശനമുണ്ട്. നേരത്തെ തന്നെ അഹാന പറയുന്ന വാക്കുകൾ നെറ്റിസൺസ് ശ്രദ്ധിച്ചിട്ടുണ്ട്. അനിയത്തി ഹൻസിക കൃഷ്ണയുടെ കോളേജിലെ ഒരു യുവാവിനെ വെര ചെറുക്കൻ എന്ന് അഹാന പറഞ്ഞത് വലിയ ചർച്ചയായതാണ്. ഇപ്പോഴത്തെ വിവാദങ്ങളിൽ ഏറ്റവും വലിയ നഷ്ടം അഹാനയ്ക്ക് തന്നെയാണ്. അമ്മൂമ്മയോ തൻവിയോ സോഷ്യൽ മീഡിയയിൽ ഇത്രയും ജനശ്രദ്ധ ലഭിക്കുന്നവരല്ല. എന്നാൽ അഹാനയുടെ പ്രധാന വരുമാന മാർഗം തന്നെ സോഷ്യൽ മീഡിയയാണ്.