Select Location
All Locations
State
Region
City / District
'തായ്‌ലൻഡിൽ അമ്മയുടെ ജനറൽ ബോഡി,പെൻഷനും കൂട്ടുമെന്ന്

'തായ്‌ലൻഡിൽ അമ്മയുടെ ജനറൽ ബോഡി,പെൻഷനും കൂട്ടുമെന്ന്,അംഗങ്ങൾ വിഡ്ഢികളാണോ';തുറന്നടിച്ച് നടി ഉഷ

'അമ്മ' സംഘടനയ്ക്കുള്ളിൽ നടക്കുന്നത് അധോലോക കഥകളെ വെല്ലുന്ന കാര്യങ്ങളെന്ന് നടി ഉഷ ഹസീന. ഭരണസമിതിയുടെ പരാജയങ്ങളേയും ജനറൽ ബോഡിയിൽ നടന്ന 'നാടകങ്ങ'ളേയും അവർ രൂക്ഷമായി വിമർശിച്ചു. പെൻഷൻ വർദ്ധനവും തായ്‌ലൻഡ് യാത്രയും പറഞ്ഞ് യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ഭരണസമിതി ഒളിച്ചോടുകയാണ് ചെയ്തതെന്നും ഉഷ ആരോപിച്ചു. കൗമുദി ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

''അമ്മ' പുതിയ ഭരണസമിതിക്ക് ഭരിക്കാൻ വേണ്ടിയിട്ടുള്ള എല്ലാ പിന്തുണയും അംഗങ്ങൾ എല്ലാവരും ചെയ്തു കൊടുത്തിട്ടുണ്ട്. പുറത്തിറങ്ങിയിട്ട് പറയുന്നത് പാവയാകാൻ പറ്റില്ലായിരുന്നുവെന്നാണ്. എന്തെങ്കിലും ചെയ്യാൻ അവരെ ആരാണ് ഫോഴ്സ് ചെയ്തിട്ടുള്ളത്? നമ്മുടെ സംഘടനയിൽ ഇന്നതുപോലെ നിങ്ങൾ പ്രവർത്തിക്കൂ, ഇന്നതുപോലെ പ്രവർത്തിക്കണം എന്ന് അമ്മ സംഘടനയിലെ മുൻകാലങ്ങളിൽ ഇരുന്ന ഭാരവാഹികളോ സൂപ്പർ സ്റ്റാഴ്സോ ആരെങ്കിലും അങ്ങനെ അവരോട് പറഞ്ഞിട്ടുണ്ടോ? പറഞ്ഞിട്ടില്ല. അവർ ഭരിക്കട്ടെ എന്നായിരുന്നു നിലപാട്.

നേരത്തെ ചെയ്തുകൊണ്ടിരുന്ന കുറെ കാര്യങ്ങൾ അവർ തുടർന്നു. അല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല. പിന്നെ നമ്മൾ കേൾക്കുന്നത് എന്താണ് പ്രസിഡന്റ് തന്നെ വന്നിട്ട് പറയുകയാണ് സെക്രട്ടറി ശരിയല്ല ,സെക്രട്ടറി ചെയ്യുന്നതൊന്നും ഞങ്ങൾക്ക് അറിയില്ല എന്നൊക്കെ.അപ്പോഴാണ് വിഷയങ്ങളൊക്കെ നമ്മളും അറിയുന്നത്.ആ ഓഫീസിൽ ഒരു സംഘടനയിൽ നടക്കാൻ പാടില്ലാത്ത കുറെയേറെ കാര്യങ്ങളാണ് നടന്നിട്ടുള്ളത് .അമ്മ എന്ന് പറയുന്ന സംഘടന വല്ലാത്ത നാണക്കേടിലെത്തി. പുറത്തോട്ട് ഇറങ്ങുമ്പോഴത്തേക്കും ആൾക്കാരുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാത്ത ഒരു അവസ്ഥ. അധോലോകം പോലെയൊക്കെയാണ് അതിനകത്ത് നടക്കുന്ന കഥകൾ. ഒരു മാനേജർ വന്നു പറയുന്നു അവരെ പിരിച്ചുവിട്ടതിന്റെ പിന്നിൽ ഇതാണ് കാര്യം എന്ന്. ട്രഷററെ കുറിച്ച് പറയുന്നു.അതിനുശേഷം ഒരു സെക്യൂരിറ്റി വന്നിട്ട് പറയുന്നു അ പെണ്‍കുട്ടി മാനേജറുമായിട്ട് അവിഹിത ബന്ധം ഉണ്ടെന്ന് പറയാൻ സെക്രട്ടറി നിർബന്ധിച്ചുവെന്ന്. അതാണ് ആദ്യം വന്നത് . അതൊക്കെ കുടുംബസംഗമത്തിന് ശേഷമാണ് .


One India Malayalam 1 hour ago
Home Flash News