പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങി; ഊരാളുങ്കലിന് അനുമതി പുതുക്കി നല്‍കി സര്‍ക്കാര്‍
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിക്ക് അനുമതി പുതുക്കി നൽകി സംസ്ഥാന സർക്കാർ. ടെന്ററില്ലാതെ ഊരാളുങ്കലിന് സര്‍ക്കാര്‍ പദ്ധതികളുടെ കരാര്‍ തുടര്‍ന്നും ഏറ്റെടുക്കാം. ഈ മാസം 31 വരെയാണ് കാലാവധി നീട്ടി നൽകിയത്. ഊരാളുങ്കലിന് ടെൻഡർ ഇല്ലാതെ കരാർ നൽകുന്നതിനെതിരെ പ്രതിപക്ഷത്തിരുന്നപ്പോൾ യുഡിഎഫ് രംഗത്ത് വന്നിരുന്നു. കാലാവധി കഴിഞ്ഞ 46 അക്രഡിറ്റഡ് ഏജൻസികളുടെ അനുമതിയാണ് പുതുക്കി നൽകിയത്. നേരത്തെ ഊരാളുങ്കലിന്റെ പ്രവർത്തികളെ നിയമസഭയിൽ പൊതുമരാമത്ത് മന്ത്രി അഭിനന്ദിച്ചിരുന്നു.
അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി, പിണറായി ഇന്‍ഡസ്ട്രിയല്‍ സൊസൈറ്റി, കോസ്റ്റ്‌ഫോര്‍ഡ്, ഹാബിറ്റാറ്റ്, തൃശൂര്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി, ഊരാളുങ്കല്‍ സൊസൈറ്റി എന്നിവയാണ് സര്‍ക്കാര്‍ ഇതര അക്രഡിറ്റഡ് ഏജന്‍സികള്‍. രണ്ട് വര്‍ഷത്തെ അവകാശം മേയ് 31ന് ആണ് അവസാനിച്ചത്. തുടര്‍ന്ന് ജൂലൈ 31 വരെ കാലാവധി നീട്ടി നല്‍കുകയായിരുന്നു.