Select Location
All Locations
State
Region
City / District
ബ്രസീൽ – നോർവേ പോരാട്ടത്തേക്കാൾ ആരാധകർ ഉറ്റുനോക്കുന്ന ‘മഗാലസ്-ഹാലണ്ട്’ പോരാട്ടം

ബ്രസീൽ – നോർവേ പോരാട്ടത്തേക്കാൾ ആരാധകർ ഉറ്റുനോക്കുന്ന ‘മഗാലസ്-ഹാലണ്ട്’ പോരാട്ടം

ലോകകപ്പ് പ്രീ-ക്വാർട്ടർ വേദിയിൽ ബ്രസീലും നോർവേയും നേർക്കുനേർ വരുമ്പോൾ, അത് കേവലം രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടം മാത്രമല്ല. മറിച്ച്, ലോക ഫുട്ബോളിലെ ഏറ്റവും കരുത്തനായ സ്ട്രൈക്കറും ഏറ്റവും അചഞ്ചലനായ പ്രതിരോധ ഭടനും തമ്മിലുള്ള ഒരു നേർക്കുനേർ യുദ്ധത്തിന് കൂടിയാണ് നാളത്തെ മത്സരം സാക്ഷ്യം വഹിക്കാൻ പോകുന്നത്.

എർലിങ് ഹാലണ്ടും ഗബ്രിയേൽ മഗാലസും തമ്മിലുള്ള തീപ്പാറുന്ന പോരാട്ടം. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കടുത്ത വൈരികളായ മാഞ്ചസ്റ്റർ സിറ്റിയുടെയും ആഴ്സണലിന്റെയും കുന്തമുനകൾ നാളെ തങ്ങളുടെ രാജ്യത്തിന്റെ ജേഴ്സിയിൽ പോരാടും. ഹാലണ്ടും മഗാലസും ശാരീരിക ക്ഷമതയുടെ കാര്യത്തിൽ ഒന്നിനൊന്ന് മെച്ചമാണ്.

ആറടി നാലിഞ്ചുകാരനായ ഹാലണ്ടിന്റെ അസാധ്യ വേഗതയെയും കരുത്തിനെയും നേരിടാൻ ആറടി മൂന്നിഞ്ചുകാരനായ ഗബ്രിയേൽ മഗാലസിനേക്കാൾ മികച്ച മറ്റൊരു ഡിഫെൻഡർ നിലവിൽ ബ്രസീൽ നിരയിലില്ല. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലും ഏറ്റുമുട്ടിയപ്പോഴൊക്കെ ഹാലണ്ടിനെ പൂട്ടാൻ ആഴ്സണൽ കോച്ച് മിക്കൽ അർട്ടെറ്റ പ്രധാനമായും വിശ്വസിച്ചത് മഗാലസിലായിരുന്നു. പല മത്സരങ്ങളിലും ഹാലണ്ടിനെ ഒരടി പോലും അനങ്ങാൻ സമ്മതിക്കാതെ നെഞ്ചോടു ചേർത്തു നിർത്തി നിഷ്പ്രഭനാക്കിയ ചരിത്രം ഗബ്രിയേലിനുണ്ട്. ആ അനുഭവസമ്പത്ത് നാളെ ബ്രസീലിയൻ ജേഴ്സിയിലും താരം പുറത്തെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.


Kairali News 1 hour ago
Home Flash News