Select Location
All Locations
State
Region
City / District
കേരള ആര്‍ടിസി ഇതൊക്കെ കാണുന്നുണ്ടോ? കർണാടക ആർടിസിയുടെ മടിവാള– കണ്ണൂർ നോൺ എസി സ്ലീപ്പർ നാളെ മുതല്‍

കേരള ആര്‍ടിസി ഇതൊക്കെ കാണുന്നുണ്ടോ? കർണാടക ആർടിസിയുടെ മടിവാള– കണ്ണൂർ നോൺ എസി സ്ലീപ്പർ നാളെ മുതല്‍

ബെംഗളൂരു: ബെംഗളൂരുവിലെ മടിവാളയിൽ നിന്ന് കണ്ണൂരിലേക്ക് കർണാടക ആർടിസി പ്രഖ്യാപിച്ച നോൺ എസി സ്ലീപ്പർ ബസ് നാളെ മുതല്‍ സർവീസ് ആരംഭിക്കും. മടിവാള ബിഎംടിസി ബസ് സ്റ്റോപ്പിൽ നിന്ന് ദിവസവും വൈകിട്ട് 6.50 ആണ് ബസ് പുറപ്പെടുക. കണ്ണൂരില്‍ പിറ്റെദിവസം പുലര്‍ച്ചെ 04:45 ന് എത്തിച്ചേരും. ശാന്തിനഗര് -7:30, മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാൻഡ് -8:27, രാജരാജേശ്വരി നഗർ ആർച്ച് എൻആർ ഗോപാലൻ മാൾ-8:37, കെങ്കേരി ടിടിഎംസി ബസ് സ്റ്റാൻഡ് -8:42, വിശ്വ വൊക്കിലിഗര മഠത്തിന് എതിർവശത്തുള്ള നൈസ് റോഡ് എൻട്രി-8:52, മൈസൂരു സ്റ്റാൻഡ്-9:00 എന്നിങ്ങനെയാണ് ബെംഗളൂരുവിലെ മറ്റു ബോർഡിങ് പോയിന്റുകള്‍. കണ്ണൂരിൽ നിന്ന് രാത്രി 8.10ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 5:10 മഡിവാളയിൽ എത്തും. മൈസൂരു, വീരാജ്പേട്ട്, ഗോണിക്കോപ്പൽ, ഇരിട്ടി, മട്ടന്നൂർ, കൂത്തുപറമ്പ്, തലശ്ശേരി വഴിയാണ് സര്‍വീസ്. 35 ബർത്തുകളുള്ള ബസിന്റെ ടിക്കറ്റ് ചാർജ് 850 രൂപയാണ്. നിലവില്‍ സ്വകാര്യ ബസുകള്‍ മാത്രമാണ് മടിവാളയിൽ നിന്നും കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്നത്. ഉയർന്ന ടിക്കറ്റ് നിരക്കാണ് സ്വകാര്യ ബസുകള്‍ ഈടാക്കുന്നത്. മലയാളികൾ ഏറെയുള്ള മടിവാളയിൽ നിന്നും സർവീസ് ആരംഭിക്കുന്നത് യാത്രക്കാര്‍ക്ക് ഉപകാരപ്രദമാകും.

ഇതുകൂടാതെ കേരളത്തിലേക്കുള്ള കര്‍ണാടക ആര്‍ടിസിയുടെ ആദ്യ ഫ്‌ലൈബസ് വെള്ളിയാഴ്ച ആരംഭിക്കുന്നുണ്ട്. ബെംഗളൂരു കെംപെഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട്ടേക്കാണ് എല്ലാ ദിവസവും സര്‍വീസ് നടത്തുക. ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നും രാത്രി 10:45 പുറപ്പെടുന്ന ബസ് പിറ്റേദിവസം രാവിലെ 07:15 നു കോഴിക്കോട് എത്തിച്ചേരും.


Janmabhumi 1 hour ago
Home Flash News