Select Location
All Locations
State
Region
City / District
നദിയ കൊമനേച്ചി പെര്‍ഫക്ട് 10: ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ ലോകം ഞെട്ടിയ പ്രകടനത്തിന് 50വയസ്

നദിയ കൊമനേച്ചി പെര്‍ഫക്ട് 10: ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ ലോകം ഞെട്ടിയ പ്രകടനത്തിന് 50വയസ്

ലണ്ടന്‍: ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ ലോകം ഞെട്ടിയ പ്രകടനത്തിന് 50വയസ്. മോണ്‍ടിയോള്‍ ഒളിമ്പിക്‌സ് അണ്‍ ഇവന്‍ ബാറില്‍ റുമേനിയയുടെ കൗമാരതാരം നദിയ കൊമനേച്ചി പെര്‍ഫക്ട് 10 കുറിച്ച ദിനമാണ് 1976 ജൂലൈ 18. ഇന്നേക്ക് കൃത്യം 50 വര്‍ഷം മുമ്പ് സ്വന്തമാക്കിയ ഈ നേട്ടം ഇന്ന് കായിക ലോകത്തെ അദ്ഭുതമാണ്. അന്ന് നദിയയുടെ വയസ് 14 വര്‍ഷവും 252 ദിവസവും മാത്രം. മത്സരശേഷം സ്‌കോര്‍ ബോര്‍ഡില്‍ 1.00 എന്ന് തെളിഞ്ഞു. അതായത് 10.0ല്‍ 10.0 പോയിന്റ്. മോണ്‍ട്രിയോള്‍ ഒളിമ്പിക്‌സില്‍ ഒരിക്കല്‍ മാതമല്ല ആറു തവണ കൂടി നാദിയ പെര്‍ഫക്ട് ടെന്‍ ആവര്‍ത്തിച്ചു. ജൂലൈ 19 ന് ടീം ഓപ്ഷണല്‍ എക്‌സര്‍സൈസില്‍ രണ്ടുതവണയും, ജൂലൈ 21ന് വ്യക്തിഗത കംബൈന്‍ഡ് എക്‌സര്‍സൈസില്‍ രണ്ടുതവണയും, ജൂലൈ 23ന് വ്യക്തിഗത അപ്പാരറസ് ഫൈനലില്‍ രണ്ടുതവണയും നാദിയാ പെര്‍ഫക്ട് ടെന്‍ നേടിയതോടെ ആകെ ഏഴ് പെര്‍ഫക്ട് ടെന്‍ അവരുടെ പേരിലായി. ഒളിമ്പിക്‌സില്‍ അഞ്ച് സ്വര്‍ണവും മൂന്നു വെള്ളിയും ഒരു വെങ്കലവുമടക്കം 9 മെഡലുകള്‍ നദിയയുടെ പേരിലുണ്ട്.


Janmabhumi 1 hour ago
Home Flash News