Select Location
All Locations
State
Region
City / District
ഇന്ത്യന്‍ ചെസ്സിന്റെ ദൈവം വിശ്വനാഥന്‍ ആനന്ദ് ആഗോള ചെസ് ഫെഡറേഷന്റെ തലപ്പത്തേക്ക്

ഇന്ത്യന്‍ ചെസ്സിന്റെ ദൈവം വിശ്വനാഥന്‍ ആനന്ദ് ആഗോള ചെസ് ഫെഡറേഷന്റെ തലപ്പത്തേക്ക്

ന്യൂദല്‍ഹി:ഇന്ത്യന്‍ ചെസ്സിന്റെ ദൈവമായി അറിയപ്പെടുന്ന വിശ്വനാഥന്‍ ആനന്ദിനെ ആഗോള ചെസ് ഫെഡറേഷനായ ഫിഡെയുടെ താല്‍ക്കാലിക ചുമതലയുള്ള പ്രസിഡന്‍റായി തെരഞ്ഞെടുത്തു. ഇപ്പോഴത്തെ പ്രസിഡന്‍റായി റഷ്യന്‍ സ്വദേശി അര്‍കാഡി ഡ്വൊര്‍കൊവിച്ച് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വൈസ് പ്രസിഡന്‍റായി ആനന്ദിനെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തല്‍ക്കാലത്തേക്ക് നിയമിച്ചിരിക്കുന്നത്. ഫിഡെ പ്രസിഡന്‍റാകുന്നതിന് മുന്‍പ് റഷ്യയുടെ ഉപപ്രധാനമന്ത്രിയായിരുന്നു അര്‍കാഡി ഡ്വൊര്‍കൊവിച്ച്. അക്കാലത്താണ് റഷ്യ ഉക്രൈന്റെ ഭാഗമായ ക്രിമിയയെ യുദ്ധത്തിലൂടെ റഷ്യയോട് ചേര്‍ത്തത്. റഷ്യയുടെ ഈ നയങ്ങള്‍ ഫിഡെ പ്രസിഡന്‍റായ ശേഷം അര്‍കാഡി ഡ്വൊര്‍കൊവിച്ച് മറ്റ് രാജ്യങ്ങളില്‍ പ്രചരിപ്പിച്ചു എന്നതാണ് കുറ്റം. ഉക്രൈന്‍-റഷ്യ യുദ്ധം കാരണം യൂറോപ്യന്‍ യൂണിയന്‍ റഷ്യക്കാര്‍ക്ക് നേരെ ഏര്‍പ്പെടുത്തിയ ഉപരോധം അര്‍കാഡി ഡ്വൊര്‍കൊവിച്ചിനും ബാധകമാവും. ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകളും മറ്റ് സ്വത്തുക്കളും മരവിപ്പിക്കും. സ്ഥാനം നഷ്ടപ്പെടും. അങ്ങിനെയാണ് അദ്ദേഹത്തിന് ഫിഡെ പ്രസിഡന്‍റ് സ്ഥാനം നഷ്ടപ്പെട്ടത്.

യൂറോപ്യന്‍ യൂണിയന്‍ റഷ്യയ്‌ക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ ഭാഗമായാണ് റഷ്യക്കാരനായ അര്‍കാഡി ഡ്വൊര്‍കൊവിച്ചിന് പ്രസിഡന്‍റ് സ്ഥാനം ഒഴിയേണ്ടി വന്നത്. അഞ്ച് തവണ ലോകചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദാണ് ഇന്ത്യയെ ചെസ്സിന്റെ ലോകഭൂപടത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. ഇപ്പോള്‍ ലോകചെസ്സില്‍ തിളങ്ങുന്ന ഇന്ത്യന്‍ ചെസ് താരങ്ങളുടെ ഒരു തലമുറയെ വാര്‍ത്തെടുത്തതും ആനന്ദാണ്. അദ്ദേഹം സ്ഥാപിച്ച ചെസ് അക്കാദമിയിലെ പരിശീലനമാണ് ലോകചാമ്പ്യനായ ഗുകേഷ്, ടാറ്റാ ചെസ് ചാമ്പ്യനായ പ്രജ്ഞാനന്ദ, വൈശാലി തുടങ്ങിയ താരങ്ങളുടെ ഒരു നിരയെ തന്നെ സൃഷ്ടിക്കാനായത്. ഇപ്പോള്‍ ഫിഡെ വൈസ് പ്രസിഡന്‍റ് എന്ന നിലയില്‍ ചെസ്സിനെ കൂടുതല്‍ ജനപ്രിയമാക്കുന്നതില്‍ വിശ്വനാഥന്‍ ആനന്ദിന് വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത്തവണ ലോക ചെസ് ചാമ്പ്യനെ തെരഞ്ഞെടുക്കാനുള്ള പോരാട്ടംഇന്ത്യയിലേക്ക് കൊണ്ട് വന്നത് വിശ്വനാഥന്‍ ആനന്ദാണ്. ചെസ് ഒളിമ്പ്യാഡുകള്‍ ഇന്ത്യയില്‍ സംഘടിപ്പിക്കുന്നതിലും ആനന്ദ് വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്. വേദി കണ്ടെത്തുന്നതിനൊപ്പം സ്പോണ്‍സര്‍മാരെ കണ്ടെത്തുന്നതിന് വരെ പരിശ്രമിക്കാന്‍ ആനന്ദിന് യാതൊരു മടിയുമില്ല.

ഈ 56ാം വയസ്സിലും ഫിഡെയുടെ 14ാം റാങ്കില്‍ നില്‍ക്കുന്ന ചെസ് താരമാണ് വിശ്വനാഥന്‍ ആനന്ദ്. 2739 ആണ് ഇദ്ദേഹത്തി‍ന്റെ ഫിഡെ റേറ്റിംഗ്.


One India Malayalam 7 days ago
Home Flash News