Select Location
All Locations
State
Region
City / District
ഷെയ്ഖ് ഹസീന രണ്ടുവർഷം മുമ്പ് പുറത്താക്കപ്പെട്ടതിനുശേഷം ആദ്യമായി പൊതുവേദിയിൽ;

ഷെയ്ഖ് ഹസീന രണ്ടുവർഷം മുമ്പ് പുറത്താക്കപ്പെട്ടതിനുശേഷം ആദ്യമായി പൊതുവേദിയിൽ; ഓഗസ്റ്റ് അഞ്ചിന് ഡൽഹിയിൽ

ബം​ഗ്ലാദേശിൽ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് അധികാരം നഷ്ടപ്പെട്ട് രാജ്യം വിട്ട മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഓഗസ്റ്റ് 5-ന് ആദ്യമായി ഇന്ത്യയിൽ പത്രസമ്മേളനം നടത്തും. ബംഗ്ലാദേശിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും ജനാധിപത്യം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവർ സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യം വിട്ട് രണ്ട് വർഷം പൂർത്തിയാകുന്ന ഓഗസ്റ്റ് 5-നാണ് ഷെയ്ഖ് ഹസീന ആദ്യമായി പൊതുവേദിയിൽ സംസാരിക്കുന്നത്.

ന്യൂഡൽഹിയിലെ ഫോറിൻ കറസ്പോണ്ടന്റ്‌സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യയുടെ (എഫ്‌സിസി സൗത്ത് ഏഷ്യ) ആഭിമുഖ്യത്തിൽ വെർച്വലായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ന്യൂഡൽഹി മഥുര റോഡിലുള്ള സർ മാർക്ക് ടുള്ളി ഓഡിറ്റോറിയത്തിൽ വെച്ച് ഓഗസ്റ്റ് 5-ന് വൈകുന്നേരം 6 മുതൽ 7:30 വരെയാണ് പരിപാടി നടക്കുക. ഹസീനയുടെ മകൻ സജീബ് വാസദ് ജോയിയും മുൻ മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും. ബംഗ്ലാദേശിലേക്കുള്ള മടക്ക പദ്ധതികളെക്കുറിച്ചും ഭാവി രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചും ഹസീന ഇവിടെ വ്യക്തമാക്കിയേക്കും. 

ബംഗ്ലാദേശിലേക്ക് മടങ്ങാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഷെയ്ഖ് ഹസീന ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷം ഡിസംബറോടെ മടങ്ങാനാണ് ലക്ഷ്യമിടുന്നതെന്നും, തിരിച്ചെത്തിയാൽ അറസ്റ്റോ മരണമോ നേരിടാൻ തയ്യാറാണെന്നും അവർ നേരത്തെ റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. തനിക്കെതിരായ നിയമനടപടികൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഹസീനയുടെ നിലപാട്.


News18Kerala 1 hour ago
Home Flash News