Select Location
All Locations
State
Region
City / District
പത്തനംതിട്ടയിൽ കനത്ത മഴ; തിരുവല്ലയിലും റാന്നിയിലും വെള്ളം കയറി

പത്തനംതിട്ടയിൽ കനത്ത മഴ; തിരുവല്ലയിലും റാന്നിയിലും വെള്ളം കയറി

പത്തനംതിട്ടയിൽ കനത്ത മഴ തുടരുകയാണ്. ശബരിമല വനമേഖലയിൽ അടക്കം രാത്രിമുതല്‍ പെരുമഴ പെയ്യുകയാണ്. പമ്പ ത്രിവേണിയില്‍ വെള്ളം പാലത്തില്‍ത്തൊട്ടു. തിരുവല്ല ടൗണിന്റെ പല ഭാഗങ്ങളിലും വെള്ളം കയറി. റാന്നിയില്‍ താഴ്ന്ന റോഡുകള്‍ വെള്ളത്തിനടിയിലായി. എം.സി റോഡില്‍ തിരുമൂലപുരത്ത് വെള്ളം കയറി. ആറന്മുളയില്‍ വീടുകളില്‍ വെള്ളം കയറി. കക്കാട്ടാർ കരകവിയുന്ന നിലയിലാണ്. മൂഴിയാര്‍ അണക്കെട്ട് തുറന്നേക്കും. അപ്പര്‍കുട്ടനാട്ടില്‍ ആളുകളെ മാറ്റുന്നു

കോട്ടയത്ത് മലയോരമേഖലയില്‍ രാത്രി ശക്തമായ മഴ പെയ്തു. മീനച്ചിലാറ്റിലും മണിമലയാറ്റിലും വെള്ളമുയര്‍ന്നു. പാലാ–ഈരാറ്റുപേട്ട റോഡില്‍ രണ്ടിടത്ത് വെള്ളം കയറി. ഭരണങ്ങാനം പൈക റോഡിലും വെള്ളമുയര്‍ന്നു. പനയ്ക്കപ്പാലം ഭാഗത്തും വെള്ളം ഉയരുന്നു. പാലാ നഗരത്തില്‍ കൊട്ടാരമറ്റത്ത് വെള്ളം കയറി. കോട്ടയം നഗരസമീപത്തെ ഇല്ലിക്കല്‍, താഴത്തങ്ങാടി പ്രദേശങ്ങളും വെള്ളക്കെട്ടിലായി.


Manorama News 1 hour ago
Home Flash News