Select Location
All Locations
State
Region
City / District
LIVE
ആകെ 137 യാത്രക്കാരും 8 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്

'ആരും എഴുന്നേൽക്കരുത്, വേഗം സീറ്റ് ബെൽറ്റ് ധരിക്കൂ'; ആകാശച്ചുഴിയിൽപെട്ട എയർഇന്ത്യ വിമാനത്തിലെ ദൃശ്യങ്ങൾ പുറത്ത്

ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട് പെട്ടെന്ന് 300 അടി താഴേക്ക് പതിച്ച സംഭവത്തിന്റെ ഞെട്ടിക്കുന്ന വിഡിയോ പുറത്തുവന്നു. 'ദയവായി എല്ലാവരും സീറ്റ് ബെൽറ്റുകൾ ഇടൂ, ആരും എഴുന്നേൽക്കരുത്' എന്ന് ക്യാബിൻ ക്രൂ യാത്രക്കാരോട് അഭ്യർത്ഥിക്കുന്ന ശബ്ദം മുപ്പത് സെക്കൻഡ് ദൈർഘ്യമുള്ള ഈ വിഡിയോയിൽ വ്യക്തമാണ്. ശക്തമായ കുലുക്കത്തിൽ സീറ്റിൽനിന്ന് തെറിച്ചുവീണ് പലരുടെയും തല വിമാനത്തിന്റെ സീലിങ്ങിൽ ഇടിച്ചതായി യാത്രക്കാർ വെളിപ്പെടുത്തിയിരുന്നു.
തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് രാവിലെ 8.41-ന് പുറപ്പെട്ട AI2379 (എയർബസ് എ320 നിയോ) വിമാനമാണ് ഒഡീഷയ്ക്ക് മുകളിൽ വെച്ച് ആകാശച്ചുഴിയിൽ (Air Pocket) അകപ്പെട്ടത്. ഏകദേശം മൂന്നു മിനിറ്റോളം ശക്തമായി കുലുങ്ങിയ വിമാനത്തിന്റെ കാബിൻ സീലിങ് തകരുകയും ലഗേജ് കാരിയറുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.


News18Kerala 1 hour ago
Home Flash News