ന്യൂഡൽഹി: എസി കോച്ചുകളിലെ ആർഎസി യാത്രക്കാർക്ക് ബെഡ്റോൾ നൽകുന്നത് സംബന്ധിച്ച് വ്യക്തത വരുത്തി ഇന്ത്യൻ റെയിൽവേ. ആർഎസി ടിക്കറ്റിൽ യാത്ര ചെയ്യുന്നവ ർക്ക് പൂർണ്ണമായ ബെഡ്റോൾ കിറ്റ് (ബെഡ്ഷീറ്റുകളും കമ്പിളിയും) നിർബന്ധമായും നൽകണമെന്ന് വ്യക്തമാക്കി റെയിൽവേ ഉത്തരവിറക്കി.
ഓഗസ്റ്റ് 4-ന് റെയിൽവേ ബോർഡ് എല്ലാ സോണൽ റെയിൽവേകൾക്കും ഇത് സംബന്ധിച്ച് കർശന നിർദ്ദേശം നൽകി.
2009 മുതൽ ഈ നിയമം നിലവിലുണ്ടെങ്കിലും, പല ട്രെയിനുകളിലും RAC യാത്രക്കാർക്ക് ബെഡ്റോൾ ലഭിക്കുന്നില്ലെന്നോ ഭാഗികമായി മാത്രമേ നൽകുന്നുള്ളൂ എന്നോ ഉള്ള പരാതികൾ വർദ്ധിച്ച സാഹചര്യത്തിലാണ് റെയിൽവേ ബോർഡ് വീണ്ടും നിർദ്ദേശം പുതുക്കി നൽകിയത്.
എസി ചെയർ കാർ ഒഴികെയുള്ള എല്ലാ എസി കോച്ചുകളിലെയും RAC യാത്രക്കാർക്കും കൺഫേം ആയ യാത്രക്കാർക്ക് ലഭിക്കുന്നത് പോലെ തന്നെ പൂർണ്ണ ബെഡ്റോൾ കിറ്റ് നൽകണം.
എസി ടിക്കറ്റ് നിരക്കിനൊപ്പം തന്നെ ബെഡ്റോളിനുള്ള തുകയും യാത്രക്കാരിൽ നിന്ന് ഈടാക്കുന്നുണ്ട്. അതിനാൽ ഇത് നൽകേണ്ടത് റെയിൽവേയുടെ ബാധ്യതയാണെന്നും ഉത്തരവിൽ .
LIVE