Select Location
All Locations
State
Region
City / District
ശബരിമലയ്ക്കായി നിർദേശിച്ചിരുന്ന ഒരു പ്രത്യേക പരിഹാരക്രിയയുടെ തുടക്കമായാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉന്നതതല പ്രതിനിധി സംഘം ഓഗസ്റ്റ് 6 ന് കൊല്ലൂർ മൂകാംബികയിലെത്തിയത്

എന്താണ് 'വാക്കുദോഷം'? മൂകാംബിക ഉൾപ്പെടെ 25 ക്ഷേത്രങ്ങളിൽ ശബരിമല ദേവസ്വം ഉദ്യോഗസ്ഥർ വഴിപാട് നടത്തുന്നതെന്തിന്?

എട്ടു വർഷം മുമ്പ് അഷ്ടമംഗല ദേവപ്രശ്നത്തിൽ നിർദേശിച്ച പ്രകാരമാണ് ഒരു വെങ്കലമണി ശബരിമലയിൽ നിന്ന് കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ സമർപ്പിക്കപ്പെട്ടത്. ശബരിമലയ്ക്കായി നിർദേശിച്ചിരുന്ന ഒരു പ്രത്യേക പരിഹാരക്രിയയുടെ തുടക്കമായാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉന്നതതല പ്രതിനിധി സംഘം ഓഗസ്റ്റ് 6 ന് കൊല്ലൂർ മൂകാംബികയിലെത്തിയത്.
വാക്കുദോഷത്തിനുള്ള പരിഹാരത്തിനായാണ് ഉദ്യോഗസ്ഥർ മൂകാംബികയിലെത്തിയത്. സംസാരവുമായി ബന്ധപ്പെട്ട ഒരു ആത്മീയ ദോഷമാണ് വാക്കുദോഷം എന്ന് കരുതപ്പെടുന്നു. കാലങ്ങളായി ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തരോട് ക്ഷേത്ര ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും പരുഷമായോ അപമര്യാദയായോ അപമാനകരമായോ സംസാരിച്ചതിന്റെ ഫലമായാണ് ഈ ദോഷം ഉണ്ടായതെന്നാണ് വിശ്വാസം


News18Kerala 1 hour ago
Home Flash News