നടി തൃഷക്കെതിരെ തമിഴ്ന് പ്രതിപക്ഷ നേതാവ് കൂടിയായ ഉദയനിധി സ്റ്റാലിൻ നടത്തിയ ദ്വയാർത്ഥ പ്രയോഗം വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ടിവികെയുടെ പരാതിയിൽ ഉദയനിധിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശമാണ് ഉദയനിധിയിൽ ഉണ്ടായതെന്ന് ആരോപിച്ച് ബിജെപി നേതാക്കളും ഉദയനിധിക്കെതിരെ രംഗത്തെത്തി.
അതേസമയം ഉദയനിധി-തൃഷ-വിജയ് വിവാദങ്ങൾക്കിടെ മുൻപ് ഗായിക സുചിത്ര നൽകിയ വിവാദ അഭിമുഖം വീണ്ടും ചർച്ചയാവുകയാണ്. വിജയ്‌യെയും തൃഷയെയും കുറിച്ച് സംസാരിക്കുന്നതിനിടെ അവരുടെ വ്യക്തിജീവിതത്തെ സംബന്ധിച്ച് സുചിത്ര പറഞ്ഞ പരാമർശങ്ങളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചരിക്കുന്നത്.
താൻ വളരെയധികം ആരാധിക്കുന്ന വ്യക്തിയാണ് വിജയ് എന്നാണ് സുചിത്ര പറഞഅഞത്. എന്നാൽ തൃഷയെ കുറിച്ച് തനിക്ക് അത്തരമൊരു അഭിപ്രായം ഇല്ലെന്നും നടി പങ്കുവെച്ചു. ' എനിക്ക് തൃഷയെ ഒട്ടും ഇഷ്ടമല്ല. ഞാൻ എൻ്റെ അഭിപ്രായങ്ങളിൽ മായം കലർത്തില്ല. എനിക്ക് വിജയിയെ വലിയ ഇഷ്ടമാണ്. ആരുടേയും പക്ഷം പിടിക്കാത്ത ആളാണ് ഞാൻ. വിജയ് കുടുംബത്തിൽ നിന്നും ഭാര്യയിൽ നിന്നുമെല്ലാം ഒറ്റപ്പെട്ട് കഴിയുകയാണ്. അതേസമയം അച്ഛൻ ചന്ദ്രശേഖരനിൽ നിന്ന് അദ്ദേഹം നിർദേശം സ്വീകരിക്കുന്നുണ്ട്.
ചില പരാഗങ്ങൾ ഒറ്റപ്പെട്ട് കിടക്കുന്ന വിജയിച്ച മനുഷ്യരുടെ ജീവിതത്തിലേക്ക് ഇടിച്ച് കയറും. വിജയ് തനിച്ചാണല്ലോ. എന്നാൽ അദ്ദേഹം ഏതെങ്കിലും ഒരു വ്യക്തിയെ തേടി പോയിട്ടില്ല. അതിനിടയിൽ അദ്ദേഹം രാഷ്ട്രീയത്തിലെത്തി. അതിനായി അദ്ദേഹത്തിൻ്റെ പിതാവിൻ്റെ പിന്തുണ അദ്ദേഹത്തിന് വേണമായിരുന്നു. അദ്ദേഹത്തിൻ്റെ പിന്തുണ ഇല്ലെങ്കിൽ രാഷ്ട്രീയത്തിൽ ഒന്നും നേടാൻ വിജയിക്ക് സാധിക്കില്ല. രാഷ്ട്രീയത്തിൽ എന്തെങ്കിലും നല്ലത് വിജയിക്ക് സംഭവിക്കുന്നുണ്ടെങ്കിൽ അത് അച്ഛൻ്റെ പിന്തണ കൊണ്ട് മാത്രമായിരിക്കും.
വിജയ്ക്ക് ഒരുപക്ഷെ തൃഷയെ ഇഷ്ടമായിരിക്കും. എന്നാൽ തൃഷയ്ക്ക് ഉദയനിധി സ്റ്റാലിനെയാണ് ഇഷ്ടം. ഉദയനിധി സ്റ്റാലിൻ കാരണമാണ് യഥാർത്ഥത്തിൽ തൃഷയുടേയും വരുണ്‍ മണിയൻ്റേയും വിവാഹം മുടങ്ങിയത്. ഉദയനിധിക്ക് അവരുടെ വിവാഹം താങ്ങാൻ പറ്റുമായിരുന്നില്ല', എന്നായിരുന്നു സുചിത്ര അഭിമുഖത്തിൽ പറഞ്ഞത്. അതേസമയം യാതൊരു തെളിവുകളുടേയും അടിസ്ഥാനം ഇല്ലാതെയായിരുന്നു സുചിത്രയുടെ പ്രതികരണം. അതുകൊണ്ട് തന്നെ അന്നത്തെ ആ പ്രതികരണം വലിയ വിവാദമായിരുന്നു.
ഉദയനിധി സ്റ്റാലിൻ തൃഷയെ കുറിച്ച് പറഞ്ഞത് തഞ്ചാവൂരിൽ കാവേരി വിഷയത്തിൽ ഡിഎംകെ നടത്തിയ പ്രതിഷേധ പരിപാടിക്കിടെയാണ് ഉദയനിധി വിവാദ പരാമർശം നടത്തിയത്. 'കാവേരിയിൽ നിന്ന് ഒരു തുള്ളി വെള്ളം പോലും ലഭിച്ചിട്ടില്ല. എന്നാൽ അതിനെ കുറിച്ച് മിണ്ടാൻ വിജയ് തയ്യാറാകുന്നില്ല. പക്ഷെ ഡിഎംകെയ്ക്കെതിരെ തെറ്റായ കേസുകളെടുക്കുന്നു', എന്നിങ്ങനെയാണ് സ്റ്റാലിൻ പ്രസംഗിച്ചത്. ഇതിനിടയിൽ സദസിൽ നിന്നും ചിലർ തൃഷ, തൃഷ എന്ന് വിളിച്ച് പറഞ്ഞു. പിന്നാലെയായിരുന്നു ഉദയനിധിയുടെ ദ്വയാർത്ഥ പ്രയോഗം.
LIVE