അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സിക്കെതിരെ ലോകകപ്പിനിടെ ബോംബ് ആക്രമണ ഭീക്ഷണി ഉണ്ടായിരുന്നു എന്ന് റിപ്പോർട്ട്. സ്പാനിഷ് മാധ്യമ സ്ഥാപനം പുറത്ത് വിട്ട റിപ്പോർട്ടുകൾ പ്രകാരം മെസ്സി അടക്കം പല പ്രമുഖ ഫുട്ബോൾ താരങ്ങൾക്കെതിരെയും ലോകകപ്പിനിടെ ആക്രമണങ്ങൾ അഴിച്ചു വിടാൻ പദ്ധതികൾ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.
റിപ്പോർട്ടുകൾ പ്രകാരം ഫിഫ ലോകകപ്പിനിടെ ഭീകരാക്രമങ്ങൾ അടക്കമുള്ള ഭീഷണികൾ നേരിടാൻ എഫ്ബിഐയുടെ നേതൃത്വത്തിൽ തദ്ദേശീയവും വൈദേശികവുമായ അന്വേഷണ സംഘങ്ങളെ ഒത്തിണക്കി ഒരു സുരക്ഷാ വലയം ഒരുക്കിയിരുന്നു. എന്നാൽ ഇവർക്ക് ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം ഭീകരാക്രമണങ്ങളുടെ പ്രധാന ലക്‌ഷ്യം മെസ്സി ആയിരുന്നു. എന്നാൽ അന്വേഷണ ഏജൻസിയുടെ ജാഗ്രത ടൂർണമെന്റ് സുരക്ഷിതമായി നടത്താൻ സഹായിച്ചു. ടൂർണമെന്റിൽ എട്ടു ഗോളുകളും നാല് അസിസ്റ്റുകളും അടിച്ച മെസ്സി അർജന്റീനയെ ഫൈനൽ വരെ എത്തിച്ചു. ഫൈനലിൽ സ്പെയിനിനോട് പരാജയപ്പെട്ടെങ്കിലും ടൂർണമെന്റിലെ മികച്ച രണ്ടാമത്തെ താരം എന്ന നേട്ടവും മെസ്സി സ്വന്തമാക്കിയിരുന്നു.
LIVE