Select Location
All Locations
State
Region
City / District
റയൽ മാഡ്രിഡിലേക്കോ അതോ ബാർസലോണയിലേക്കോ; സൂപ്പർ താരം റോഡ്രി ഇനി എങ്ങോട്ട്?

ബാലൺ ഡി ഓർ ജേതാവും ഇക്കഴിഞ്ഞ ഫിഫ ലോകകപ്പിലെ ഗോൾഡൻ ബോൾ ജേതാവുമായ റോഡ്രിയുടെ ഭാവിയെ പറ്റിയുള്ള ചോദ്യങ്ങൾ ഫുട്ബോൾ ലോകത്തെ പിടിച്ചുലയ്ക്കുന്നു. നിലവിൽ മാഞ്ചസ്റ്റർ സിറ്റിയെ പ്രതിനിധീകരിക്കുന്ന താരം റയൽ മാഡ്രിഡിലേക്കോ അതോ ബാർസലോണയിലേക്കോ എന്ന ചോദ്യം അവശേഷിക്കുന്നു.
സിറ്റിക്ക് താരത്തെ റയൽ മാഡ്രിഡിന് വിൽക്കാനാണ് തലപര്യം എങ്കിലും താരത്തിന് താല്പര്യം ബാഴ്‌സലോണയോട് ആണ് എന്നാണ് റിപ്പോർട്ട്. ലോകകപ്പിൽ സ്പാനിഷ് ടീമിൽ തന്നോടൊപ്പം ഉണ്ടായിരുന്ന ഡാനി ഓൾമോയും , പെഡറിയും അടക്കമുള്ള ഏഴോളം താരങ്ങൾ ബാർസലോനയുടെ കളിക്കാർ ആണെന്നതാണ് റോഡ്രിയെ സ്വാധീനിക്കുന്ന ഘടകം എന്നാണ് പൊതുവെയുള്ള വിശ്വാസം.
ഒപ്പം പ്രെസ്സിങ് ഗെയിമിനും ലോങ്ങ് പാസുകൾക്കും പേരുകേട്ട മൊറീഞ്ഞോയുടെ ശൈലിയെക്കാൾ തനിക്കു യോജിക്കുക ബാർസിലോണ പരിശീലകൻ ഹാൻസി ഫ്ലിക്കിന്റെ ഷോർട് പാസ് ശൈലി ആകുമെന്നും താരം കരുതുന്നതായി വിലയിരുത്തപ്പെടുന്നു. ബാർസലോണയിലേക്ക് നീങ്ങാൻ താരം സമ്മതം മൂളിയതായും റിപ്പോർട്ടുകൾ ഉണ്ട്.


Kairali News 1 hour ago
Home Flash News