മുഖ്യമന്ത്രി വിജയ്‌യുടെ ജനനായകൻ 317 കോടി കടന്നു; ഒടിടിയിലേക്ക് എത്ര ദിവസം ?
വിജയ് നായകനായ ‘ജനനായകൻ’ ഒടിടി റിലീസിനൊരുങ്ങുന്നതായി റിപ്പോർട്ട്. ഓഗസ്റ്റ് 21 ന് സ്ട്രീമിംഗ് ആരംഭിക്കും. ZEE5ലായിരിക്കും ചിത്രത്തിന്റെ ഡിജിറ്റൽ പ്രീമിയർ. എന്നാൽ ചിത്രത്തിന്റെ നിർമാതാക്കളോ ZEE5 പ്ലാറ്റ്ഫോമോ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
ആഗോള ബോക്സോഫീസിൽ 317 കോടിയാണ് ജനനായകൻ ഇതുവരെ നേടിയത്. ആമസോൺ പ്രൈം വീഡിയോയിലായിരിക്കും ചിത്രത്തിന്റെ ഒടിടി റിലീസെന്ന് റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ സെൻസർ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നടപടികൾ കരാറിനെ ബാധിച്ചതായാണ് റിപ്പോർട്ട്. തുടർന്ന് നടന്ന ചർച്ചകൾക്കൊടുവിൽ ZEE5 സ്ട്രീമിംഗ് അവകാശം സ്വന്തമാക്കി എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം ഒടിടിയിലെത്തും. ഹിന്ദി ഡബ്ബ്ഡ് പതിപ്പ് പിന്നീട് സ്ട്രീമിംഗിനെത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ
രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ആക്ഷൻ ത്രില്ലറാണ് ‘ജനനായകൻ’. സാധാരണക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിനിടെ അഴിമതിക്കും രാഷ്ട്രീയ ഗൂഢാലോചനകൾക്കുമെതിരെ പോരാടുന്ന വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്.