യുഎഇയിൽ ഇന്ത്യക്കാർക്ക് സൗജന്യ വിസ; എങ്ങനെ അപേക്ഷിക്കാം
ഇന്ത്യക്കാരെ ആകർഷിക്കാൻ വൻ ആനുകൂല്യങ്ങളുമായി അബുദാബി സംസ്‌കാരിക, ടൂറിസം വകുപ്പ്. നിശ്ചിത ട്രാവൽ ഏജൻസികൾ വഴി അബുദാബിയിലേക്ക് അവധിക്കാല യാത്രകൾ ബുക്ക് ചെയ്യുന്ന ഇന്ത്യക്കാർക്ക് സൗജന്യ യുഎഇ എൻട്രി വിസ നൽകുന്ന പുതിയ പദ്ധതിക്ക് തുടക്കമായി.
2026 ഓഗസ്റ്റ് 1 മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിൽ ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. അബുദാബിയിൽ കുറഞ്ഞത് മൂന്ന് രാത്രിയെങ്കിലും തങ്ങുന്ന രീതിയിൽ പാക്കേജുകൾ ബുക്ക് ചെയ്യുന്നവർക്കാണ് സൗജന്യ വിസ അനുവദിക്കുന്നത്. വിസയുടെ മുഴുവൻ ചെലവും അബുദാബി ടൂറിസം വകുപ്പ് തന്നെ വഹിക്കും.