Select Location
All Locations
State
Region
City / District
'കമ്യൂണിസ്റ്റുകാർ ഭീരുക്കൾ'; നിർമല സീതാരാമന്റെ പരാമർശം നീക്കാൻ സന്തോഷ് കുമാർ കത്ത് നൽകി

ന്യൂഡൽഹി: കമ്യൂണിസ്റ്റുകാർ ഭീരുക്കളാണെന്ന കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ പ്രസ്താവന രേഖകളിൽ നിന്ന് നീക്കണം എന്നാവശ്യപ്പെട്ട് സിപിഐ നേതാവ് പി. സന്തോഷ് കുമാർ എം.പി. രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണന് കത്ത് നൽകി. 
രാഷട്രീയ വിയോജിപ്പുകൾ വ്യക്തിപരമായ അധിക്ഷേപങ്ങളാക്കരുതെന്നും ഒരു വാദത്തിന് മറുപടിയായി രാഷ്ട്രീയാശയത്തെയൊന്നാകെ അടച്ചാക്ഷേപിക്കരുതെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. 
സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിലിൽപോകേണ്ടിവന്ന കമ്യൂണിസ്റ്റുകാരുടെ ത്യാഗത്തെ ഓർക്കണം. കമ്യൂണിസ്റ്റുകാർ ഭീരുക്കളെന്ന തരത്തിലുള്ള അപമാനകരമായ പരാമർശങ്ങൾ ചരിത്രത്തെ റദ്ദുചെയ്യുന്നതാണെന്നും കേന്ദ്രമന്ത്രിയുടെ പദവിക്ക് നിരക്കുന്നതല്ലെന്നും സന്തോഷ് കുമാർ കത്തിൽ ചൂണ്ടിക്കാട.


Mathrubhumi News 1 hour ago
Home Flash News