Select Location
All Locations
State
Region
City / District
കേരള ഇനി ‘കേരളം’; ബിൽ പാസാക്കി ലോക്സഭ

കേരളത്തിൻ്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കുന്ന ബിൽ ലോക്സഭ പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിൽ ചർച്ച കൂടാതെ ആണ് ബിൽ പാസാക്കിയത്.
സംസ്ഥാനത്തിൻ്റെ പേര് ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റാൻ ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് 2024 ജൂൺ 24ന് കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യുന്നതിനായി ആർട്ടിക്കിൾ 3 പ്രകാരമുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചത്.
ഇതേ വിഷയത്തിൽ 2023ലും നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. ആ പ്രമേയത്തിൽ ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാംപട്ടികയിലും സംസ്ഥാനത്തിൻ്റെ പേര് കേരള എന്നത് മാറ്റി കേരളം ആക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഒന്നാംപട്ടികയിൽ മാത്രം ഭേദഗതി വരുത്തിയാൽ മതിയാകുമെന്നും എട്ടാം പട്ടികയിൽ പേര് മാറ്റം വരുത്തേണ്ടതില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഈ സാഹചര്യത്തിലാണ് പിന്നീട് പുതുക്കിയ പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചത്.


Kairali News 56 minutes ago
Home Flash News