Select Location
All Locations
State
Region
City / District
ഇന്ന് പുലർച്ചെയാണ് സംഘത്തെ തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തത്

ലഹരിക്കെതിരേ ജാഥ നയിച്ച ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയടക്കം നാല് പേർ എംഡിഎംഎയുമായി പിടിയിൽ

തൊടുപുഴ ഇടവെട്ടിയിൽ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ നാലംഗ സംഘം പോലീസിന്റെ പിടിയിലായി. ഇന്ന് പുലർച്ചെയാണ് സംഘത്തെ തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തത്. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എസ്. ഷിയാസ്, ആഷിക്, നിഹാൻ, ആർഷിദ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 18.18 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പോലീസ് പിടിച്ചെടുത്തു.
അറസ്റ്റിലായ ടി.എസ്. ഷിയാസ് തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് മുൻപ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുള്ള വ്യക്തിയാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുകളുമായി നാലുപേരും വലയിലായത്. സംഭവത്തിൽ തൊടുപുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.


News18Kerala 1 hour ago
Home Flash News