Select Location
All Locations
State
Region
City / District
കോൺഗ്രസ്‌ വിമതയായ മായാ രാഹുൽ എൽഡിഎഫ് പിന്തുണയിൽ പാലാ നഗരസഭ ചെയർ പേഴ്സൺ

കോൺഗ്രസ്‌ വിമതയായ മായാ രാഹുൽ എൽഡിഎഫ് പിന്തുണയിൽ പാലാ നഗരസഭ ചെയർ പേഴ്സൺ

പാലാ നഗരസഭയിൽ എൽഡിഎഫ് പിന്തുണയോടെ കോൺഗ്രസ് വിമത മായാ രാഹുൽ പുതിയ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. 26 അംഗ കൗൺസിലിൽ 16 പേരുടെ വോട്ട് നേടിയാണ് മായാ രാഹുൽ വിജയിച്ചത്. 12 എൽ.ഡി.എഫ് കൗൺസിലർമാരുടെയും 3 കോൺഗ്രസ് വിമതരുടെയും സ്വന്തം വോട്ടും ഉൾപ്പെടെയാണ് ഭൂരിപക്ഷം ഉറപ്പിച്ചത്. നഗരസഭയിലെ 19-ാം വാർഡിനെ പ്രതിനിധീകരിക്കുന്ന മായാ രാഹുൽ ഇത് രണ്ടാം തവണയാണ് കൗൺസിലറായി വിജയിക്കുന്നത്.
മുൻ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായതിനെ തുടർന്നാണ് പുതിയ തെരഞ്ഞെടുപ്പ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർപേഴ്സൺ എന്ന ശ്രദ്ധ നേടിയ ദിയ ബിനുവിന് വെറും ആറുമാസത്തെ ഭരണത്തിന് ശേഷമാണ് സ്ഥാനം നഷ്ടമായത്.
ചർച്ചയിൽ പങ്കെടുക്കരുതെന്ന പാർട്ടി വിപ്പ് ലംഘിച്ച് നാല് കോൺഗ്രസ് കൗൺസിലർമാരും സ്വതന്ത്രയായ നഗരസഭ ഉപാധ്യക്ഷയും എൽ.ഡി.എഫിന്റെ അവിശ്വാസ പ്രമേയത്തെ അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. ഇതോടെയാണ് ദിയ ബിനു ഭരണത്തിൽ നിന്ന് പുറത്താക്കപ്പെട്ടത്.


24 News 1 hour ago
Home Flash News