ഇ20 പെട്രോളിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ ഇ10 പെട്രോള്‍ തിരിച്ചെത്താനുള്ള സാധ്യത തെളിയുന്നു. ഇ10 പെട്രോള്‍ ഒരു അധിക ഇന്ധന ഓപ്ഷനായി തിരിച്ചെത്തിയേക്കും എന്നാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇ10 പെട്രോള്‍ വീണ്ടും കൊണ്ടുവരുന്നതിനെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്‍ പിന്തുണച്ചതിന് പിന്നാലെയാണ് നീക്കം.
ഇ10 പെട്രോള്‍ ഒരു ഓപ്ഷനായി തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് സര്‍ക്കാരിനുള്ളില്‍ ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇ20നൊപ്പം ഇ10 കൂടി ലഭ്യമാക്കുന്നതിന്റെ പ്രായോഗികതയെക്കുറിച്ച് സര്‍ക്കാരും വാഹന-ഇന്ധന വ്യവസായ മേഖലകളും തമ്മില്‍ പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പഴയ വാഹനങ്ങള്‍ക്കെങ്കിലും ഇ10 വീണ്ടും കൊണ്ടുവരണമെന്ന് നാഗേശ്വരന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു
അതേസമയം ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നിരുന്നാലും ഈ നീക്കം വളരെ പ്രധാനമാണ്. കാരണം, 2030-ല്‍ നടപ്പാക്കേണ്ടിയിരുന്ന ഇ20 ബ്ലെന്‍ഡിംഗ് തിടുക്കത്തില്‍ അവതരിപ്പിച്ചത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടും, ഇ10ലേക്കുള്ള മടക്കം സര്‍ക്കാര്‍ അടുത്തിടെ വരെ തള്ളിക്കളഞ്ഞിരുന്നു.
ഇ20 പെട്രോളില്‍ 20 ശതമാനം എഥനോളും 80 ശതമാനം പെട്രോളുമാണ് അടങ്ങിയിരിക്കുന്നത്, അതേസമയം ഇഋ10ല്‍ 10 ശതമാനം എഥത്തനോളാണുള്ളത്. 'അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കുക, മലിനീകരണം കുറയ്ക്കുക, കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക' എന്നീ ലക്ഷ്യങ്ങളുടെ ഭാഗമായി 2025-26-ല്‍ ഇന്ത്യ ശരാശരി 20 ശതമാനം എഥനോള്‍ മിശ്രണം കൈവരിച്ചതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ഇ20 ഇന്ധനം നടപ്പിലാക്കിയത് 2023-ന് മുമ്പ് വാങ്ങിയ വാഹനങ്ങളുടെ ഉടമകളില്‍ ആശങ്കയുണ്ടാക്കിയിരുന്നു. മൈലേജ് കുറയുന്നതും എന്‍ജിന്‍ ഭാഗങ്ങള്‍ക്ക്, പ്രത്യേകിച്ച് ഫ്യുവല്‍ ഇന്‍ജക്ഷന്‍ സിസ്റ്റത്തിന് കേടുപാടുകള്‍ സംഭവിക്കുന്നതുമാണ് ഇവരുടെ പ്രധാന ആശങ്കകള്‍. പെട്രോളില്‍ 20% എത്തനോള്‍ കലര്‍ത്തുന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയപ്പോഴും ഇന്ത്യയിലെ 80 ശതമാനത്തിലധികം വാഹനങ്ങളും ഇ20ന് അനുയോജ്യമായിരുന്നില്ല.
LIVE