തിരുവോണത്തിന് ബവ്കോയ്ക്ക് മാത്രം അവധി; ചതയദിനത്തിൽ സംസ്ഥാനത്ത് ഡ്രൈ ഡേ
തിരുവോണ ദിനമായ 26-ാം തീയതി ബവ്റിജസ് കോർപ്പറേഷന്റെ മദ്യവിൽപനശാലകൾക്ക് അവധിയായിരിക്കും. എന്നാൽ അന്ന് ബാറുകളും കൺസ്യൂമർ ഫെഡ് വിൽപനശാലകളും തുറന്ന് പ്രവർത്തിക്കും. ശ്രീനാരായണഗുരു ജയന്തി ദിനമായ 28-ാം തീയതിയാകട്ടെ, ബവ്കോ ഔട്ട്ലെറ്റുകൾക്ക് പുറമെ ബാറുകളും കൺസ്യൂമർ ഫെഡ് വിൽപനശാലകളും പൂർണ്ണമായും അടച്ചിടും.