Select Location
All Locations
State
Region
City / District
LIVE
ലേല വിപണിയിലും മെസ്സി-റൊണാൾഡോ പോര്; മെസ്സിയുടെ ജേഴ്സി വിറ്റുപോയത് റോണോയുടേതിനേക്കാൾ ആറിരട്ടിക്ക്

കളിക്കളത്തിലെന്ന പോലെ തന്നെ ലേലവിപണിയിലും ഫുട്‌ബോൾ ഇതിഹാസങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുംതമ്മിലുള്ള പോരാട്ടം ആവേശകരമാകുന്നു. മുൻ മാഞ്ചെസ്റ്റർ യുണൈറ്റഡ് മസാജർ റോഡ് തോൺലിയുടെ ശേഖരത്തിലുണ്ടായിരുന്ന ഇരുതാരങ്ങളുടെയും ജേഴ്സികൾ ഒന്നിച്ച് ലേലത്തിന് വന്നപ്പോൾ മെസ്സിയുടെ ജേഴ്സി വൻ തുകയ്ക്കാണ് വിറ്റുപോയത്. ബാഴ്‌സലോണയ്ക്കായി കളിക്കുമ്പോൾ മെസ്സി ധരിച്ചിരുന്ന ജേഴ്‌സി, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റയൽ മാഡ്രിഡ് ജേഴ്‌സിയേക്കാൾ ആറിരട്ടിയിലധികം തുകയ്ക്കാണ് ലേലത്തി..
ലേലത്തിൽ വെച്ചിരുന്ന ഫുട്‌ബോൾ ജേഴ്‌സികളിൽ ഏറ്റവും ഉയർന്ന തുക സ്വന്തമാക്കിയത് ലയണൽ മെസ്സി ബാഴ്‌സലോണയ്ക്കായി ധരിച്ച അപൂർവ ജേഴ്‌സിയാണ്. 66,107 യുഎസ് ഡോളറാണ് (ഏകദേശം 56.4 ലക്ഷം രൂപ) ഈ ജേഴ്‌സിക്ക് ലേലത്തിൽ ലഭിച്ചത്. അതേസമയം, റയൽമാഡ്രിഡിൽ കളിച്ചിരുന്ന കാലത്തെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജേഴ്‌സിക്ക് 10,601 യുഎസ് ഡോളർ (ഏകദേശം 9.05 ലക്ഷം രൂപ) മാത്രമാണ് ലഭിച്ചത്. ഒപ്പ് രേഖപ്പെടുത്തിയ മെസ്സിയുടെ 2012-ലെ ഈ ജേഴ്‌സിക്ക് റൊണാൾഡോയുടെ ജേഴ്‌സിയേക്കാൾ ആറിരട്ടിയിലധികം മൂല്യം ലഭിച്ചു എന്നത് ശ്രദ്ധേയമാണ.
ഈ മെസ്സി ജേഴ്‌സി ലേലത്തിൽ ഇത്രയും ഉയർന്ന തുക സ്വന്തമാക്കിയതിന് പിന്നിൽ അത്രമേൽ ആകർഷകമായ ഒരു കഥയുമുണ്ട്. 2012-ൽ ബാഴ്‌സലോണ ടീം ഓൾഡ് ട്രാഫോർഡിൽ കളിക്കാനെത്തുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് തോൺലി ബാഴ്‌സലോണ താരം ജെറാർഡ് പിക്വെയ്ക്ക് ഒരു സന്ദേശം അയച്ചിരുന്നു. 'താൻ സാധാരണയായി ഒന്നും ആവശ്യപ്പെടാറില്ലെന്നും എന്നാൽ ഇത്തവണ തനിക്ക് മെസ്സിയുടെ ജേഴ്‌സി വേണമെന്നുമാണ്' തോൺലി സന്ദേശത്തിൽ ആവശ്യപ്പെട്ടത്. 
മത്സരത്തിന് ശേഷം പിക്വെ തോൺലിയെ ബാഴ്‌സലോണയുടെ ഡ്രസ്സിങ് റൂമിലേക്ക് നേരിട്ട് കൊണ്ടുപോവുകയായിരുന്നു. അപ്പോൾ മെസ്സി മത്സരം കഴിഞ്ഞയുടൻ ജേഴ്‌സി ധരിച്ചുനിൽക്കുകയായിരുന്നു. തോൺലി അരികിലിരിക്കെ മെസ്സി സ്വന്തം ജേഴ്‌സി ഊരി അതിൽ ഒപ്പിട്ട് തോൺലിക്ക് നേരിട്ട് സമ്മാനിക്കുകയായിരുന്നു. 


Mathrubhumi News 31 minutes ago
Home Flash News