Select Location
All Locations
State
Region
City / District
LIVE
കഴിഞ്ഞ രണ്ട് വര്‍ഷവും 25 കോടിയായിരുന്നു ഓണം ബംപറിന്റെ ഒന്നാം സമ്മാനമെങ്കില്‍ ഇത്തവണ അത് 30 കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ട്...

ഓണം ബംപറിലെ 30 കോടി നിങ്ങള്‍ക്കായിരിക്കുമോ? സമ്മാനത്തുക എവിടെ നിക്ഷേപിക്കണം? അറിയേണ്ടതെല്ലാം

കേരളത്തില്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ബംപര്‍ ലോട്ടറികളില്‍ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള ലോട്ടറിയാണ് ഓണം ബംപര്‍. മറ്റ് അഞ്ച് ബംപര്‍ ലോട്ടറികളേയും അപേക്ഷിച്ച് എല്ലാ കാലത്തും ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക ഓണം ബംപറിനാണ് നല്‍കി വരാറുള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷവും 25 കോടിയായിരുന്നു ഓണം ബംപറിന്റെ ഒന്നാം സമ്മാനമെങ്കില്‍ ഇത്തവണ അത് 30 കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.
എന്നാല്‍ ടിക്കറ്റ് വില 500 രൂപ തന്നെയാണുതാനും. ടിക്കറ്റ് വില ഉയര്‍ത്താതെ സമ്മാനത്തുക ഉയര്‍ത്തിയത് ഭാഗ്യാന്വേഷികളേയും ആവേശത്തിലാക്കിയിട്ടുണ്ട്. ഇത്തവണ 96 ലക്ഷം വരെ ടിക്കറ്റുകള്‍ അച്ചടിക്കാനും ഭാഗ്യക്കുറി വകുപ്പ് അനുവാദം നല്‍കിയിട്ടുണ്ട്. അതിനാല്‍ എല്ലാം കൊണ്ടും ഇത്തവണത്തെ ഓണം ബംപര്‍ ഹിറ്റാകും എന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാരും ലോട്ടറി വകുപ്പും.
അതേസമയം 30 കോടി രൂപയാണ് ഒന്നാം സമ്മാനമെങ്കിലും നികുതി, സെസ്, സര്‍ചാര്‍ജ്, ഏജന്റ് കമ്മീഷന്‍ തുടങ്ങിയവയെല്ലാം പിടിച്ചതിന് ശേഷമുള്ള തുകയേ ജേതാവിന്റെ അക്കൗണ്ടിലെത്തൂ. അതിനാല്‍ നിങ്ങള്‍ക്കാണ് ഒന്നാം സമ്മാനമായ 30 കോടി രൂപ ലഭിക്കുന്നതെങ്കില്‍ സമ്മാനത്തുക കൃത്യമായ ആസൂത്രണത്തോടെ വേണം വിനിയോഗിക്കാന്‍. ഒറ്റയടിക്ക് ലഭിക്കുന്ന വലിയ തുക ആവേശത്തില്‍ ചെലവഴിക്കാന്‍ പാടില്ല.
പകരം കൃത്യമായ സാമ്പത്തിക ആസൂത്രണത്തോടെ നിക്ഷേപിക്കുന്നത് നിങ്ങളുടെയും കുടുംബത്തിന്റേയും ഭാവിജീവിതം മെച്ചപ്പെടുത്തും. ഇന്നത്തെ കാലത്ത് നിരവധി സാമ്പത്തിക നിക്ഷേപ മാര്‍ഗങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ ഭാഗ്യശാലിക്ക് എല്ലാ വശവും നോക്കി ആലോചിച്ച് നിക്ഷേപം തുടങ്ങിയാല്‍ മതി. സമ്മാന തുകയുടെ ഒരു ഭാഗം ബാങ്കുകളില്‍ സ്ഥിര നിക്ഷേപമായി ഇടുന്നത് പരിഗണിക്കാവുന്നതാണ്.
എന്നാല്‍ എന്നാല്‍ മുഴുവന്‍ തുകയും ഒരൊറ്റ ബാങ്കിലോ ഒരൊറ്റ നിക്ഷേപ പദ്ധതിയിലോ ഇടുന്നതിനേക്കാള്‍ വ്യത്യസ്ത ബാങ്കുകളിലായി വിഭജിക്കുന്നത് നന്നായിരിക്കും. ഇത് റിസ്‌ക് കുറയ്ക്കാന്‍ സഹായിക്കും. സര്‍ക്കാര്‍ പിന്തുണയുള്ള ബോണ്ടുകള്‍, ട്രഷറി ബില്ലുകള്‍ തുടങ്ങിയ താരതമ്യേന സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങള്‍ നിങ്ങളുടെ പണത്തിന് ഗ്യാരണ്ടി ഉറപ്പുനല്‍കുന്നു.
നിലവിലെ സാഹചര്യത്തില്‍ ഒരു തുക സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതും നല്ലതാണ്. എന്നാല്‍ ആഭരണത്തിന് പകരം നാണയങ്ങളോ, ഡിജിറ്റല്‍ ഗോള്‍ഡ്, ഇടിഎഫ് പോലുള്ള നൂതന മാര്‍ഗങ്ങളോ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. അപ്രതീക്ഷിത ചെലവുകള്‍ക്കായി പ്രത്യേക ഫണ്ട് മാറ്റിവെക്കേണ്ടതുണ്ട്.


One India Malayalam 46 minutes ago
Home Flash News