Select Location
All Locations
State
Region
City / District
കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾ: സെപ്റ്റംബർ ഒന്നിന് ദില്ലിയിൽ സിപിഐ റാലി

കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്ക് എതിരെ പ്രതിഷേധവുമായി സിപിഐ. സെപ്റ്റംബർ ഒന്നിന് ദില്ലിയിലെ രാമലീല മൈതാനത്ത് ‘ബദലാവ് സലൂരി ഹെ’ ,’ ദില്ലി ലൊ’ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എട്ടോളം ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തുമെന്ന് ഡി രാജ മാധ്യമങ്ങളോട് പറഞ്ഞു.
റാലിയെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചു. പ്രവർത്തകർക്ക് വരാൻ നിശ്ചയിച്ച ട്രെയിനുകൾ റദ്ദാക്കി. തുക റയിൽവേ മടക്കി നൽകിയെന്നും ഡി രാജ പറഞ്ഞു. വിദ്യാർഥികൾ, യുവാക്കൾ, പിന്നാക്ക വിഭാഗങ്ങൾ അടക്കം സെപ്തംബറിൽ നടക്കുന്ന റാലിയിൽ പങ്കെടുക്കുമെന്ന് ഡി രാജ വ്യക്തമാക്കി.
നേപ്പാൾ പ്രളയത്തിൽ ദുരന്തം അനുഭവിക്കുന്നവർക്ക് ഒപ്പം നിൽക്കുന്നുവെന്ന് ഡി രാജ വ്യക്തമാക്കി. കേന്ദ്ര സർക്കാർ ആവശ്യമായ ഇടപെടൽ നടത്തണമെന്നും ഡി രാജ പറഞ്ഞു. നേപ്പാൾ, ചൈന അധികൃതരുമായി ആവശയവിനിമയം നടത്തണം. ജനങ്ങളുടെ സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കണം. ദുരന്തത്തിന്റെ വ്യാപ്തി ഞെട്ടിക്കുന്നതെന്നും ഡി രാജ വ്യക്തമാക്കി.


Kairali News 18 minutes ago
Home Flash News