Select Location
All Locations
State
Region
City / District
LIVE
മുഖ്യമന്ത്രി വിഡി സതീശനെതിരെ ബിഗ് ബോസ് താരവും മുൻ എൻഡിഎ സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ

അതാണ് വിഡി സതീശൻ്റെ ബുദ്ധി..സർക്കാറിനെ പുകഴ്ത്താൻ എനിക്ക് 1.75 ക്ഷം ഓഫർ,പക്ഷെ';അഖിൽ മാരാർ പറയുന്നു

മുഖ്യമന്ത്രി വിഡി സതീശനെതിരെ ബിഗ് ബോസ് താരവും മുൻ എൻഡിഎ സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം സോഷ്യൽ മീഡിയ വഴി മുസ്ലിം സമൂഹത്തെ ഒന്നടങ്കം കൂടെ നിർത്തി വിഡി കളിച്ച കളിയാണ് അയാളുടെ മുഖ്യമന്ത്രി സ്ഥാനമെന്ന് അഖിൽ കുറ്റപ്പെടുത്തി. പ്രതിശ്ചായ മെച്ചപ്പെടുത്താൻ വൻ പിആർ ടീമിനെയാണ് വിഡി ഇറക്കിയതെന്നും രമേശ്‌ ചെന്നിത്തലയുടെ ആളായി അറിയപ്പെട്ടിരുന്ന തന്നെ ബുദ്ധിപരമായി വിഡി അയാളുടെ പക്ഷത്താക്കുകയായിരുന്നുവെന്നും അഖിൽ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വായിക്കാം
' സത്യം പറയേണ്ട മാധ്യമങ്ങൾ തിരക്കഥ ഉണ്ടാക്കി കഥ പറയുന്നു.സോഷ്യൽ മീഡിയയിൽ പണം എറിഞ്ഞു ആരെയും വീഴ്ത്താം ആരെയും വാഴ്ത്താം.. VD സതീശൻ എന്ന ദാമോദര മേനോൻ സതീശൻ ഇന്ന് മുഖ്യമന്ത്രി ആയത് ഈ ബുദ്ധിയിലാണ്.. ഒന്നര വർഷം മുൻപ് പ്രതിപക്ഷ നേതാവായിരുന്ന സതീശനെ വിമർശിച്ചു ഞാൻ ഒരു അഭിമുഖത്തിൽ സംസാരിച്ചു.. ജനങ്ങളുമായി യാതൊരു ബന്ധവും ഇല്ലാത്ത ജനകീയ വിഷയങ്ങൾ ഏറ്റെടുക്കാത്ത ഒരു കഴിവ് കെട്ട പ്രതിപക്ഷ നേതാവ്.. ഏതാണ്ട് ജനങ്ങൾക്കും ആ ബോധ്യം ഉണ്ടായിരുന്നു. എന്നാൽ VD യുടെ പ്രതിശ്ചായ മെച്ചപ്പെടുത്താൻ അവരുടെ PR ടീം ഇറങ്ങി. എന്നെ ഒരു പ്രോഗ്രാമിലേക്ക് ക്ഷണിച്ചു. രമേശ്‌ ചെന്നിത്തലയുടെ ആളായി കോൺഗ്രസ്സിലെ പലർക്കും അറിഞ്ഞ എന്നെ ബുദ്ധിപരമായി VD അയാളുടെ കൂടെ പക്ഷമാക്കി.. ഞാൻ വിമർശിച്ച വീഡിയോ കണ്ടിരുന്നു എന്നും അത് കൊണ്ടാണ് അഖിലിനെ വിളിച്ചതെന്നും അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ കരുതി അത് സതീശന്റെ ജനാധിപത്യ മഹത്വം ആണെന്ന്.
എന്നാൽ പിന്നീടങ്ങോട്ട് ഞാൻ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ അഭിപ്രായങ്ങൾ പങ്ക് വെയ്ക്കുന്ന എല്ലാവരെയും സതീശൻ കയ്യിലെടുത്തു. എന്നോട് നമുക്ക് ഇരിക്കണമെന്നും ഒരു podcast ചെയ്യണമെന്നും പറഞ്ഞു. അത് വരെ മുസ്ലിം വിരുദ്ധൻ ആയി അറിയപ്പെട്ട ഷാജൻ സ്കറിയയെ ഉൾപ്പെടെ വിഡി കയ്യിലെടുത്തു.. നിയമ സഭയിലെ ഇഫ്താർ ചടങ്ങിൽ എന്നെയും ഷാജനെയും ഒക്കെ അദ്ദേഹം അതിഥി ആയി ക്ഷണിച്ചു. ശ്രീജിത്ത്‌ പണിക്കരെ ബന്ധപ്പെട്ടു.. എന്തിനു ലോക്കൽ പൊളിറ്റക്കൽ കണ്ടന്റ ക്രീയേറ്റർ ആയ ഖാദർ കരിപൊടി ഉൾപ്പെടെ ഉള്ള ആൾക്കാരെ കൂടെ കൂട്ടി. സമൂഹ മാധ്യമങ്ങളിലെ രാഷ്ട്രീയ ശബ്ദങ്ങളെ എല്ലാം കൂടെ കൂട്ടിയ സതീശൻ പിന്നീട് മുസ്ലിം സംഘടനകളെ കൂട്ട് പിടിച്ചു.. ജമാ അത് ഇസ്ലാമിയെ വർഗീയ വാദി എന്ന് വിളിച്ച പിണറായി വിജയനെ നേരിടാൻ ജമാ അത് ഇസ്ലാമിയെ കൂടെ കൂട്ടി..മലപ്പുറത്തെ ആക്ഷേപിച്ച, ഇസ്ലാമൊഫോബിയ പ്രചരിപ്പിച്ച വെള്ളപ്പള്ളിയേയും, നായന്മാർക്ക് പോലും കണ്ടു കൂടാത്ത സുകുമാരൻ നായരെയും തള്ളി പറഞ്ഞു വലിയ നിലപാടൻ ചമഞ്ഞു..
നിലമ്പൂർ തിരഞ്ഞെടുപ്പിൽ ആക്ഷേപിച്ചു തള്ളി കളഞ്ഞ പി വി അൻവറിനെ കൂടെ കൂട്ടി സീറ്റ് നൽകിയെന്ന് മാത്രമല്ല.. അവിടെ പോയി മന്ത്രി ആക്കും എന്ന് പറഞ്ഞു. പാർട്ടിയെ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ചതിൽ വി ഡി സതീശന് യാതൊരു പങ്കും ഉണ്ടായിരുന്നില്ല.. എന്നാലും PR വഴി പുള്ളി ആ ക്രഡിറ്റും അടിച്ചു.. ഞാനും അന്ന് സതീശന്റെ വിജയമായി പോസ്റ്റ്‌ ഇട്ടു.. 1.5 m വായനക്കാർ എന്റെ പോസ്റ്റിനു മാത്രം ഉണ്ടായി. R
ഈ സമയത്ത് നിശബ്ദമായി സംഘടനയെ പിടിച്ചു നിർത്തിയത് kc വേണുഗോപാലിന്റെ ഇടപെടൽ ആയിരുന്നു എന്ന് കോണ്ഗ്രെസ്സ് പാർട്ടിയിലെ എല്ലാവർക്കും അറിയാം. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം സോഷ്യൽ മീഡിയ വഴി മുസ്ലിം സമൂഹത്തെ ഒന്നടങ്കം കൂടെ നിർത്തി വി ഡി കളിച്ച കളിയാണ് അയാളുടെ മുഖ്യ മന്ത്രി സ്ഥാനം. സത്യ പ്രതിജ്ഞയിൽ ബോധ പൂർവ്വം മേനോൻ ചേർത്ത് കേരളത്തിലെ നായന്മാരോട് അദ്ദേഹം പറഞ്ഞു.. നിങ്ങൾ വിഷമിക്കണ്ട കേരളം ഭരിക്കുന്നത് നായർ തന്നെയാടോ. അതാണ് സതീശന്റെ ബുദ്ധി.. പിന്നീട് സോഷ്യൽ മീഡിയയിൽ 5000ഫോളോവേഴ്സ് ഉള്ള പിള്ളേരോട് ചിരിച്ചും കളിച്ചും അവരെ കൊണ്ട് കണ്ടന്റ് ചെയ്യിക്കും... അയാൾ ഉദ്ഘാടനം ചെയ്യുന്ന പ്രോഗ്രാമിൽ ഒക്കെ ഒരുപറ്റം ഇൻഫ്ലുവൻസർമാർ ഉണ്ടാകും.. പണം നൽകി ആണ് അവരെ വിളിക്കുന്നത്.. പക്ഷെ നൽകുന്നത് മുഖ്യമന്ത്രിയെ വിളിക്കുന്ന സംഘടനകൾ ആയിരിക്കും.
തുറമുഖ വകുപ്പ് കൈവശം വെച്ചത് തന്നെ കേരളത്തിന് വേണ്ടിയല്ല തന്നെ മുഖ്യ മന്ത്രിയാക്കിയ അദാനിക്ക് വേണ്ടിയാണു. ഇന്നെനിക്ക് മുംബൈയിലെ ഒരു ഏജൻസിയുടെ ഒരു കോൾ ഉണ്ടായിരുന്നു.. സർക്കാരിന്റെ 100 ദിവസത്തെ പുകഴ്ത്തി വീഡിയോ ചെയ്യണം.. 1.75 ലക്ഷം ഞാൻ എന്റെ ചാർജ് പറഞ്ഞു.. അവർ 1.5 ന് സമ്മതിച്ചു..എല്ലാം ചോദിച്ചു അറിഞ്ഞ ശേഷം ഞാൻ പറഞ്ഞു നിങ്ങൾക്ക് വിളിച്ച ആള് മാറി പോയി എന്ന്. ഇതാണ് കേരളത്തിൽ നടക്കുന്നത്.. സോഷ്യൽ മീഡിയയിൽ എനിക്ക് നെഗറ്റീവ് വന്നപ്പോൾ എന്നെ കുറെ ഡിജിറ്റൽ മാർക്കറ്റിങ് കമ്പനികൾ വിളിച്ചു.. 300 പോസിറ്റീവ് കമന്റ് ഇടാം... 15000 രൂപ തന്നാൽ മതിയെന്ന്.. ലക്ഷകണക്കിന് ഫേക്ക് അക്കൗണ്ട്കൾ വഴി പൊതു ബോധത്തെ നിയന്ത്രിക്കുകയാണ്.
സമൂഹത്തിൽ നിങ്ങൾക്ക് പറയാൻ പറ്റുന്നത് ഒരഭിപ്രായം ആണെങ്കിൽ സാമൂഹിക മാധ്യമങ്ങൾ വഴി ഒരാൾക്ക് ആയിരം അക്കൗണ്ടുകൾ ഉണ്ടാക്കാം.. ആയിരം അഭിപ്രായം പറയാം... എന്റെ അഭിപ്രായങ്ങളെ ഇല്ലാതാക്കാൻ ആദ്യം എന്റെ ഫേസ്ബുക് പേജ് ഇല്ലാതാക്കി.. പിന്നീട് ക്രഡിബിലിറ്റി ഇല്ലാതാക്കാൻ സാമൂഹിക മാധ്യമങ്ങൾ വഴി ശ്രമിച്ചു കൊണ്ടിരിക്കുന്നു... എനിക്ക് ഒന്നുമാകാൻ അല്ല ഞാൻ അന്നും ഇന്നും സംസാരിച്ചത്... ധർമത്തെ അധർമ്മം ഇല്ലാതാക്കുന്നത് കാണുമ്പോൾ അറിയാതെ മിണ്ടി പോകുന്നതാണ്. ഇല്ലാതാക്കാൻ നിങ്ങൾ ശ്രമിച്ചോളൂ.. നിങ്ങൾക്ക് വേണ്ടി മിണ്ടാൻ ഞാൻ ശ്രമിച്ചു കൊണ്ടേയിരിക്കും'.


One India Malayalam 56 minutes ago
Home Flash News