Select Location
All Locations
State
Region
City / District
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം വരുന്നു; അഹമ്മദാബാദിനെ മറികടക്കാൻ ഹൈദരാബാദ്

ഹൈദരാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തേക്കാൾ വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഹൈദരാബാദിൽ നിർമിക്കാനുള്ള പദ്ധതിയുമായി തെലങ്കാന സർക്കാർ. തെലങ്കാന സർക്കാരും ബിസിസിഐയും സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കാൻ പോകുന്നതെന്നാണ് റിപ്പോർട്ട്. വിപ്ലവകരവും ഭാവി തലമുറയെ ലക്ഷ്യം വെച്ചുള്ളതുമായ തെലങ്കാന സർക്കാരിന്റെ 'ഭാരത് ഫ്യൂച്ചർ സിറ്റി'യുടെഭാഗമായിട്ടായിരിക്കും ഈ അത്യാധുനിക സ്റ്റേഡിയം നിർമിക്കുക. 
അഹമ്മദാബാദിലെ 1.32 ലക്ഷം പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള നരേന്ദ്ര മോദി സ്റ്റേഡിയത്തെക്കാൾ കൂടുതൽ ശേഷിയുള്ള അത്യാധുനിക സൗകര്യങ്ങളോടെയാണ് ഈ സ്റ്റേഡിയം വിഭാവനം ചെയ്തിരിക്കുന്നത്. ഇതോടെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തെ പിന്തള്ളി ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി ഹൈദരാബാദിലെ സ്റ്റേഡിയം മാറിയേക്കും. 100 ഏക്കറോളം വരുന്ന സ്ഥലത്ത് നിർമിക്കുന്ന ഈ ഭീമൻ സ്റ്റേഡിയത്തിന് വരുന്ന ഡിസംബർ മാസത്തിൽ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി തറക്കല്ലിടുമെന്നാണ് റിപ്പോർട്ട്. 
വെറുമൊരു ക്രിക്കറ്റ് സ്റ്റേഡിയം എന്നതിനപ്പുറം, അന്താരാഷ്ട്ര നിലവാരത്തിലുള്ളതും വിവിധ കായിക വിനോദങ്ങൾക്കും വലിയ പരിപാടികൾക്കുമായി ഉപയോഗിക്കാൻ സാധിക്കുന്നതുമായ ഇടമായാണ് സർക്കാർ സ്‌റ്റേഡിയത്തെ വികസിപ്പിക്കുന്നത്. ഇതിനായി ഭാരത് ഫ്യൂച്ചർ സിറ്റിയിൽ അനുയോജ്യമായ ഭൂമി കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. 
പദ്ധതിയുടെ നിർമാണച്ചെലവും അറ്റകുറ്റപ്പണികളും പൂർണമായും ബിസിസിഐ വഹിക്കുമ്പോൾ, ആവശ്യമായ സ്ഥലം സംസ്ഥാന സർക്കാർ വിട്ടുനൽകും. തുടർന്ന് സംസ്ഥാന സർക്കാരും ബിസിസിഐയും സംയുക്തമായാകും ഈ സ്റ്റേഡിയത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുക. ഔട്ടർ റിങ് റോഡ്, നിർദിഷ്ട റീജിയണൽ റിങ് റോഡ്, ഫ്യൂച്ചർ സിറ്റിയിലേക്കുള്ള നിർദിഷ്ട മെട്രോ റെയിൽ വിപുലീകരണം,
നിലവിൽ ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് വലിയ അന്താരാഷ്ട്ര മത്സരങ്ങളോ ലോകകപ്പ് മത്സരങ്ങളോ നടത്തുന്നതിന് ആവശ്യമായത്ര ശേഷി ഇല്ലാത്തതിനാലാണ് നഗരത്തിന്റെ ഭാവി ആവശ്യങ്ങൾ മുന്നിൽക്കണ്ട് ഇത്തരമൊരു അത്യാധുനിക സ്റ്റേഡിയം നിർമിക്കാൻ സർക്കാർ മുൻകൈ എടു.


Mathrubhumi News 1 hour ago
Home Flash News