Select Location
All Locations
State
Region
City / District
കേസിന്റെ അന്വേഷണം പൂർത്തിയാക്കി പോലീസ് കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു

ൻകര ഗോപൻ സ്വാമിയുടെ മരണം സമാധിയോ കൊലപാതകമോ അല്ല;അന്വേഷണം അവസാനിപ്പിച്ച് പോലീസ്

വിവാദങ്ങൾക്ക് വഴിവെച്ച നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണം സമാധിയോ കൊലപാതകമോ അല്ലെന്നും ഹൃദയാഘാതം മൂലമാണെന്നും സ്ഥിരീകരിച്ച് പോലീസ്. കേസിന്റെ അന്വേഷണം പൂർത്തിയാക്കി പോലീസ് കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. ഗോപൻ മരണപ്പെട്ട ശേഷമാണ് മക്കൾ ചേർന്ന് മൃതദേഹം വീട്ടുമുറ്റത്ത് സമാധിയിരുത്തിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
'ഗോപൻ സ്വാമി' എന്ന് അറിയപ്പെട്ടിരുന്ന നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി മണിയന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് ഉയർന്ന വിവാദങ്ങൾക്കാണ് ഇതോടെ വിരാമമായത്. മണിയൻ മരണപ്പെട്ട വിവരം പുറത്തറിയിക്കാതെ ഭാര്യയും മക്കളും ചേർന്ന് വീട്ടുമുറ്റത്ത് കോൺക്രീറ്റ് അറ നിർമ്മിച്ച് സമാധിയിരുത്തുകയായിരുന്നു. തുടർന്ന് പിതാവ് ജീവനോടെ സമാധിയായതാണെന്ന അവകാശവാദവുമായി കുടുംബം രംഗത്തെത്തി.
രണത്തിൽ കൊലപാതക സാധ്യതയടക്കം ദുരൂഹതകൾ ഉയർന്നതോടെ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കോൺക്രീറ്റ് അറ പൊളിച്ച് പുറത്തെടുത്ത മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കിയിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വീണ്ടും മുൻപ് സംസ്കരിച്ച സ്ഥലത്ത് തന്നെ അടക്കം ചെയ്തു.


News18Kerala 1 hour ago
Home Flash News