ചെന്നൈ: ജയിലുകളിൽ ദളിതരായ തടവുകാരെക്കൊണ്ട് ശൗചാലയം വൃത്തിയാക്കാനും തോട്ടിപ്പണിക്കും നിർബന്ധിക്കുന്നുവെന്ന പരാതിയിൽ അന്വേഷണം നടത്താൻ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ഉത്തരവിട്ടു. മധുരയിലെ അഭിഭാഷകൻ കെ.ആർ. രാജ സമർപ്പിച്ച പൊതുതാത്‌പര്യ ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റ് സി.വി. കാർത്തികേയൻ, ജസ്റ്റിസ് ആർ. ശക്തിവേൽ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം.
പാളയംകോട്ട, തിരുച്ചിറപ്പള്ളി, മധുര സെൻട്രൽ ജയിലുകളിൽ ഇത്തരം അനീതികൾ തുടർച്ചയായി നടക്കുന്നുണ്ടെന്ന് ഹർജിയിൽ വ്യക്തമാക്കി. ജയിലുകളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
ഹർജിയിൽ മധുര, തിരുച്ചിറപ്പള്ളി, തിരുനെൽവേലി എന്നിവിടങ്ങളിലെ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിമാരോടും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിസെക്രട്ടറിമാരോടും അതത് ജയിലുകൾ പരിശോധിച്ച് പരിശോധന നടത്താനും കോടതി നിർദേശിച്ചു.
LIVE