ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ ദർശനം ആഴ്ചയിൽ 3 ദിവസമാക്കും
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനം ഇനി മുതൽ ആഴ്ചയിൽ മൂന്ന് ദിവസമായി വർധിപ്പിക്കുന്നു. നിലവിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മാത്രമുണ്ടായിരുന്ന ഈ സംവിധാനം സെപ്റ്റംബർ 5 ശനിയാഴ്ച മുതൽ നടപ്പിലാക്കുമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അറിയിച്ചു.
വെർച്വൽ ക്യൂ അനുവദിച്ചിട്ടുള്ള ദിവസങ്ങളിൽ പ്രതിദിനം 2,400 ഭക്തർക്കാണ് ദർശനത്തിനുള്ള അവസരം ലഭിക്കുക. രാവിലെ 7, 8, 9, 10, ഉച്ചയ്ക്ക് 12, 1, വൈകിട്ട് 4, 5 എന്നീ സമയങ്ങളിലായി ഓരോ മണിക്കൂറിലും 300 പേരെ വീതമായിരിക്കും ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുക.
ഗുരുവായൂർ ദേവസ്വത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ guruvayurdevaswom.in വഴിയാണ് സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടത്. വെബ്സൈറ്റിലെ 'ഫ്രീ ദർശൻ' വിഭാഗത്തിലൂടെ ഓൺലൈൻ ബുക്കിങ് സൗകര്യം ലഭ്യമാണ്. ഒറ്റ ബുക്കിങ്ങിൽ ഒരാൾക്ക് പരമാവധി 6 പേർക്ക് വരെയുള്ള വെർച്വൽ ക്യൂ ടിക്കറ്റുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.