Select Location
All Locations
State
Region
City / District
LIVE
മാണി സി കാപ്പന് പിന്നാലെ യുഡിഎഫിലെ രണ്ടാമത്തെ എംഎല്‍എയാണ് കുരുക്കിലായിരിക്കുന്നത്

കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ സനീഷ് കുമാര്‍ ജോസഫ് എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫിനും കെപിസിസി ജനറല്‍ സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്തിനും എതിരെ കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി കോടതി ഉത്തരവിട്ടു. തൃശൂര്‍ താണിക്കുടം സ്വദേശി ദേവേന്ദ്രന്‍ എന്നയാളുടെ പരാതിയിലാണ് നടപടി. മാണി സി കാപ്പന് പിന്നാലെ യുഡിഎഫിലെ രണ്ടാമത്തെ എംഎല്‍എയാണ് കുരുക്കിലായിരിക്കുന്നത്.
2013ല്‍ 17 സെന്റ് ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് വേണ്ടി താണിക്കുടം സ്വദേശിയായ ദേവേന്ദ്രന്‍ ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന സനീഷ് കുമാര്‍ ജോസഫിനെ സമീപിച്ചപ്പോൾ‌ പട്ടയം ശരിയാക്കി നല്‍കാന്‍ അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. പണം നല്‍കില്ലെന്ന് അറിയിച്ചതോടെ രാത്രി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. അതും നല്‍കിയില്ല. പിന്നീട്, പട്ടയം ശരിയാക്കിയ ശേഷം 75,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് ദേവേന്ദ്രന്റെ പരാതി. സനീഷ് കുമാര്‍ ജോസഫിന് ഒപ്പം കെപിസിസി ജനറല്‍ സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്തും കൈക്കൂലി ആവശ്യപ്പെട്ടു എന്ന് പരാതിക്കാരന്‍ പറയുന്നു.


News18Kerala 54 minutes ago
Home Flash News