Select Location
All Locations
State
Region
City / District
യോഗി ബാബു ചിത്രത്തിൽ 16 വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത

.ആർ. റഹ്മാൻ അഭിനയിക്കുന്ന മൂൺവാക്കും രൺബീറിന്റെ രാമായണയും ബോക്സ് ഓഫീസിൽ കോർക്കുമോ?

പ്രഭുദേവ (Prabhudeva) പ്രധാന വേഷത്തിലെത്തുന്ന മനോജ് എൻ.എസ്. സംവിധാനം ചെയ്യുന്ന ‘മൂൺവാക്ക്’ ഈ വർഷത്തെ ദീപാവലിക്ക് തിയേറ്ററുകളിലെത്തും. ബുധനാഴ്ചയാണ് അണിയറപ്രവർത്തകർ റിലീസ് തീയതി പ്രഖ്യാപിച്ചത്. രൺബീർ കപൂർ ചിത്രം 'രാമായണ'യും ഇതേസമയം തിയേറ്ററുകളിൽതുമ് എന്നതാണ് മറ്റൊരു പ്രത്യേകത.
ഓസ്കർ ജേതാവും സംഗീതസംവിധായകനുമായ എ.ആർ. റഹ്മാൻ അഭിനയിക്കുന്നുവെന്ന പ്രത്യേകതയാണ് ചിത്രത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. റഹ്മാൻ ചിത്രത്തിൽ രസകരമായ അതിഥി വേഷത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ സംഗീതസംവിധാനവും നിർവഹിക്കുന്നത് എ.ആർ. റഹ്മാൻ തന്നെയാണ്.
ദീപാവലി റിലീസ് പ്രഖ്യാപിച്ചുകൊണ്ട് ബിഹൈൻഡ്‌വുഡ്‌സ് പ്രൊഡക്ഷൻസ് പുറത്തിറക്കിയ കുറിപ്പിൽ, ചിരിയും കുടുംബബന്ധങ്ങളുടെ ഊഷ്മള നിമിഷങ്ങളും നിറഞ്ഞ ആഘോഷാനുഭവമായിരിക്കും ‘മൂൺവാക്ക്’ പ്രേക്ഷകർക്ക് സമ്മാനിക്കുകയെന്ന് വ്യക്തമാക്കി.
പ്രഭുദേവയ്ക്കൊപ്പം യോഗി ബാബു, അജു വർഗീസ്, അർജുൻ അശോകൻ, സാറ്റ്സ്, നിഷ്മ, സുസ്മിത, റെഡിൻ കിങ്‌സ്‌ലി, മൊട്ടൈ രാജേന്ദ്രൻ, ‘ലൊള്ളു സഭ’ സ്വാമിനാഥൻ, ഡോ. സന്തോഷ് ജേക്കബ്, ദീപ ശങ്കർ, രാംകുമാർ നടരാജൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.
യോഗി ബാബു ചിത്രത്തിൽ 16 വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ഹാസ്യം, സംഗീതം, നൃത്തം എന്നിവ സമന്വയിപ്പിച്ചുകൊണ്ട് പ്രേക്ഷകർക്ക് ഊർജസ്വലമായ സിനിമാനുഭവം സമ്മാനിക്കുകയാണ് ‘മൂൺവാക്ക്’ ലക്ഷ്യമിടുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
ദീപാവലി കുടുംബങ്ങളെ ഒന്നിപ്പിക്കുന്ന ആഘോഷമാണെന്നും അതേ ആവേശവും സന്തോഷവും പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ചിത്രമാണ് ‘മൂൺവാക്ക്’ എന്നും ബിഹൈൻഡ്‌വുഡ്‌സ് സിഇഒയും സംവിധായകനുമായ മനോജ് എൻ.എസ്. പറഞ്ഞു.
“സന്തോഷത്തിന്റെയും ചിരിയുടെയും സംഗീതത്തിന്റെയും നൃത്തത്തിന്റെയും ആഘോഷമായാണ് ‘മൂൺവാക്ക്’ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരുടെ മുഖത്ത് പുഞ്ചിരി വിടർത്തുന്ന ഈ ചിത്രം കുടുംബത്തോടൊപ്പം കണ്ട് ആസ്വദിക്കാൻ എല്ലാവരെയും ‘മൂൺവാക്ക്’ ടീമിന്റെ പേരിൽ സന്തോഷപൂർവം ക്ഷണിക്കുന്നു,” മനോജ് എൻ.എസ്. പറഞ്ഞു.


News18Kerala 59 minutes ago
Home Flash News