Select Location
All Locations
State
Region
City / District
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വീണ്ടും സമർപ്പിച്ച ഹർജിയിലാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്

ശബരിമല സ്വർണക്കവർച്ചാ കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

രിമല സ്വർണക്കവർച്ചാ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വീണ്ടും സമർപ്പിച്ച ഹർജിയിലാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. ഗൂഢാലോചനയ്ക്ക് തെളിവുകളില്ലെന്ന് കാട്ടി പി എസ് പ്രശാന്ത് ആദ്യം സമർപ്പിച്ച ജാമ്യഹർജി കോടതി തള്ളിയിരുന്നു.
ആദ്യത്തെ ജാമ്യേപക്ഷ തള്ളിയതിനെ തുടര്‍ന്ന് റിമാന്‍ഡില്‍ കഴിയവെ പ്രശാന്തിന് തലയില്‍ രക്തസ്രാവം ഉണ്ടാവുകയും, തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. നിലവിൽ അദ്ദേഹം അവിടെ ചികിത്സയിലാണ്. ഈ കേസില്‍ പ്രശാന്തിനൊപ്പം അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡംഗം എ അജികുമാറിന് ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
2019ലെ സ്വര്‍ണ്ണക്കവര്‍ച്ച മറച്ചുവെക്കുന്നതിനായി 2021ല്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് സ്വര്‍ണപ്പാളികള്‍ നല്‍കിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് പ്രശാന്തിനെ കേസില്‍ പതിനേഴാം പ്രതിയാക്കി അറസ്റ്റ് ചെയ്തത്.


News18Kerala 1 hour ago
Home Flash News