മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ആലപ്പുഴ കൈചൂണ്ടിമുക്കിൽ ഇന്ന് പുലർച്ചെ മൂന്നുമണിയോടെയുണ്ടായ അപകടത്തിൽ മണ്ണഞ്ചേരി സ്വദേശികളായ രണ്ടുപേരാണ് മരിച്ചത്. മൂന്നാമതൊരാള്‍ ഗുരുതര പരിക്ക് പറ്റി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽപെട്ടവർക്ക് 18 വയസിൽ താഴെയാണെന്നാണ് പ്രാഥമിക വിവരം. അതേസമയം, അപകടത്തിൽപ്പെട്ട ബൈക്ക് തന്റേതാണെന്ന് മണ്ണഞ്ചേരി സ്വദേശിയായ പ്രമോദ് സ്ഥിരീകരിച്ചു
ഇന്നലെ രാത്രി വീടിന് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്കാണ് മോഷണം പോയത്. ഹാൻഡിൽ ലോക്ക് പൊട്ടിച്ചാണ് ബൈക്ക് കൊണ്ടുപോയത്. വാഹനത്തിന്റെ താക്കോൽ ഇപ്പോഴും വീട്ടിൽ തന്നെയാണെന്നും ഉടമ പറഞ്ഞു. പോലീസ് ഫോണിൽ വിളിച്ചപ്പോഴാണ് തന്റെ ബൈക്ക് മോഷണം പോയ വിവരം പ്രമോദ് അറിയുന്നത്.
മോഷ്ടിച്ച ബൈക്കിൽ മൂന്ന് യുവാക്കളാണ് സഞ്ചരിച്ചിരുന്നത്. പുലർച്ചെ കൈചൂണ്ടിമുക്കിൽ വച്ച് അമിതവേഗതയിലായിരുന്ന ബൈക്കിന് കുറുകെ നായ ചാടുകയായിരുന്നുവെന്നാണ് വിവരം. നിയന്ത്രണം വിട്ട ബൈക്ക് മീറ്ററുകളോളം നിരങ്ങിനീങ്ങി. അപകടത്തിന്റെ ആഘാതത്തിൽ രണ്ടുപേർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൂന്നാമത്തെ യുവാവിന് ഗുരുതരമായി പരിക്കേറ്റു.