Select Location
All Locations
State
Region
City / District
LIVE
എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി

കാലടി സർവകലാശാലയിലെ പ്രതിഷേധം: 17 എസ്എഫ്ഐ പ്രവർത്തകരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കൊച്ചി കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വിസിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത 17 വിദ്യാർത്ഥികളുടെ അറസ്റ്റ് രണ്ടാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി. എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. കേസിൽ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ട കോടതി ജാമ്യഹർജിയിൽ വിശദമായ വാദം കേൾക്കാൻ മാറ്റി.
ഓഗസ്റ്റ് 13 ന് ക്യാമ്പസിൽ നടന്ന സംഭവത്തിൽ ആദ്യമെടുത്ത കേസിൽ ഗുരുതര കുറ്റങ്ങളുണ്ടായിരുന്നില്ലെന്നും എന്നാൽ 3 ദിവസം കഴിഞ്ഞ് ഇതേ സംഭവത്തിൽ വി സി സിസ തോമസിന്‍റെ പരാതിയിൽ വീണ്ടും എഫ്ഐആർ ഇട്ടത് നിയമപരമല്ലെന്നും വിദ്യാർത്ഥികൾ ഹർജിയിൽ പറയുന്നു. വിസിയുടെ പ്രതീകാത്മക ശവസംസ്കാരം നടത്തി എന്നതടക്കം തെറ്റാണെന്ന് തെളിയിക്കാനുള്ള ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ബിരുദ സർട്ടിഫിക്കറ്റ് വിതരണം വൈകിയത് ഉൾപ്പെടെ 18 ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർത്ഥികൾ സമരം തുടരുന്നത്. Click here to add News18 as your preferred news source on Google. ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി


News18Kerala 59 minutes ago
Home Flash News