Select Location
All Locations
State
Region
City / District
LIVE
സംഘർഷം അവസാനിപ്പിക്കാൻ സാധ്യമായ എല്ലാ രീതിയിലും സഹായിക്കാൻ രാജ്യം സന്നദ്ധമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

'യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കാം:' വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യുക്രൈനിൽ

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ തയ്യാറാണെന്നും ആവശ്യമെങ്കിൽ മധ്യസ്ഥത വഹിക്കാൻ സന്നദ്ധമാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. യുക്രൈൻ സന്ദർശനത്തിനിടെ വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ്, സംഘർഷം അവസാനിപ്പിക്കാൻ സാധ്യമായ എല്ലാ രീതിയിലും സഹായിക്കാൻ രാജ്യം സന്നദ്ധമാണെന്ന് അദ്ദേഹം അറിയിച്ചത്.
റോയിട്ടേഴ്സ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച്, യുക്രൈൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയ്ക്കൊപ്പം മാധ്യമങ്ങളെ കാണവെയാണ് ജയശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയും യുക്രൈനും തമ്മിലുള്ള പുതിയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കരിങ്കടലിലെ വാണിജ്യ കപ്പലുകൾക്ക് നേലെയുണ്ടായ ആക്രമണങ്ങളെക്കുറിച്ചും ഇരു മന്ത്രിമാരും ചർച്ച ചെയ്തു.
കീവ് സന്ദർശനത്തിനിടയിൽ നിർണായക ചർച്ചകൾ നടത്തി ജയശങ്കർ നിലവിൽ യുക്രൈനിൽ ഔദ്യോഗിക സന്ദർശനം നടത്തിവരുന്ന ജയശങ്കർ, വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ, പോളിഷ് ഉപപ്രധാനമന്ത്രി റഡോസ്ലാവ് സികോർസ്കി എന്നിവരുമായി ഉഭയകക്ഷി ചർച്ചകൾ നടത്തിവരികയാണ്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ചും പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളെക്കുറിച്ചും ഇരുപക്ഷത്തിനും അഭിപ്രായങ്ങൾ കൈമാറാൻ ഈ സന്ദർശനം അവസരമൊരുക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


News18Kerala 1 hour ago
Home Flash News