Select Location
All Locations
State
Region
City / District
LIVE
സ്വര്‍ണവില ഇന്നും കുറഞ്ഞു; ആഭരണം വാങ്ങാന്‍ 1.22 ലക്ഷം വേണ്ടിവരും, ഇന്നത്തെ പവന്‍ വില

കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. ആഭരണം വാങ്ങുന്നവര്‍ക്ക് പ്രതീക്ഷയുള്ള ദിനമാണ്. സ്വര്‍ണവിലയിലെ ഇടിവും ആനുപാതികമായി പണിക്കൂലിയിലും നികുതിയിലും വരുന്ന താഴ്ച്ചയും ചേരുമ്പോള്‍ നേട്ടം കൂടും. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില കുതിച്ചുകയറും എന്നാണ് പ്രവചനങ്ങള്‍. ഇതിനിടെ സംഭവിക്കുന്ന വില ഇടിവ് സ്വര്‍ണം വാങ്ങുന്നവര്‍ ഉപയോഗപ്പെടുത്തും
പഴയ സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അല്‍പ്പം കാത്തിരിക്കുന്നതാണ് നല്ലത്. ഡിസംബറിലെ വില കൂടി പരിശോധിച്ച ശേഷം അന്തിമ തീരുമാനമെടുക്കാം. വലിയ തോതിലുള്ള വില ഇടിവിന് ഇനി സാധ്യതയില്ലെന്നാണ് കരുതുന്നത്. നേരിയ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചേക്കാം. ക്രമേണ വില കൂടുകയാണ് ചെയ്യുക. ഈ സാഹചര്യത്തില്‍ ഇന്നത്തെ വിലക്കുറവ് ആഭരണം വാങ്ങുന്നവര്‍ക്ക് സന്തോഷം നല്‍കും.
കേരളത്തില്‍ ഇന്ന് ഗ്രാമിന് 60 രൂപ കുറഞ്ഞു. പവന് 480 രൂപയും. 22 കാരറ്റ് ഒരു പവന് 113040 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 14130 രൂപ നല്‍കണം. ആഗോള വിപണിയില്‍ 4400 ഡോളറാണ് പുതിയ നിരക്ക്. അതേസമയം, കേരളത്തില്‍ വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 250 രൂപയും പത്ത് ഗ്രാമിന് 2500 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്.
കേരളത്തിലെ മറ്റു കാരറ്റുകളുടെ സ്വര്‍ണവില 18 കാരറ്റ് ഗ്രാം വില 11610, പവന്‍ വില 92880 14 കാരറ്റ് ഗ്രാം വില 9040, പവന്‍ വില 72320 9 കാരറ്റ് ഗ്രാം വില 5830, പവന്‍ വില 46640.
അമേരിക്കയിലെ സാമ്പത്തിക-തൊഴില്‍ മാറ്റങ്ങളാണ് സ്വര്‍ണവിലയിലെ ഇടിവിന്റെ പ്രധാന കാരണം. അമേരിക്കന്‍ കേന്ദ്രബാങ്ക് വൈകാതെ പലിശ നിരക്കില്‍ മാറ്റം വരുത്തുമെന്നും വിപണി പ്രതീക്ഷിക്കുന്നു. ഈ വേളയില്‍ പലരും സ്വര്‍ണം വിറ്റ് ബോണ്ട് നിക്ഷേപങ്ങളിലേക്ക് മാറുന്നുണ്ട്. അതേസമയം, ചൈനയില്‍ നിന്ന് സ്വര്‍ണത്തിനുള്ള ആവശ്യം കുറഞ്ഞിട്ടില്ല. കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതിനാല്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ സ്വര്‍ണവില ഉയരുമെന്ന് ഉറപ്പാണ്.
ക്രൂഡ് ഓയില്‍ വില കുതിക്കുന്നത് ഡോളര്‍ സൂചിക ഉയര്‍ത്തുമെന്നാണ് കരുതുന്നത്. അമേരിക്കയും ഇറാനും കൊമ്പു കോര്‍ക്കുന്നതിനാല്‍ ക്രൂഡ് ഓയില്‍ വില 97 ഡോളറിലേക്ക് അടുത്തു. ഡോളര്‍ സൂചിക 99.17 എന്ന നിരക്കിലാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 94.39 ആയി ശക്തിപ്പെട്ടു. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങും സഹിതം 1.22 ലക്ഷം രൂപ ചെവവ് വരുമെന്നാണ് കരുതുന്നത്.


One India Malayalam 1 hour ago
Home Flash News