Select Location
All Locations
State
Region
City / District
ഫ്രാൻസിലും ലോകമെമ്പാടുമുള്ള ഭക്തരുടെയും സന്നദ്ധപ്രവർത്തകരുടെയും വർഷങ്ങൾ നീണ്ട നിസ്വാർത്ഥ സേവനത്തിലൂടെ യാഥാർത്ഥ്യമായ ഈ ക്ഷേത്രം ഫ്രാൻസിലെ സനാതന ധർമ്മത്തിനും ഇന്ത്യൻ സംസ്കാരത്തിനും അഭിമാനകരമായ ഒരു നാഴികക്കല്ലാണിത്.

ഫ്രാൻസിലെ ആദ്യ ഹൈന്ദവക്ഷേത്രം യാഥാർത്ഥ്യമായി; മഹന്ത് സ്വാമി മഹാരാജ് പ്രതിഷ്ഠ നിർവഹിച്ചു

ബോചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത (ബി.എ.പി.എസ്) ആത്മീയ ഗുരു പ്രമുഖ് സ്വാമി മഹാരാജിന്റെ പവിത്രമായ കാർമികത്വത്തിൽ ഫ്രാൻസിലെ ആദ്യ പരമ്പരാഗത ഹൈന്ദവക്ഷേത്രമായ പാരീസ് ബി.എ.പി.എസ് സ്വാമിനാരായൺ മന്ദിറിന്റെ വൈദിക മൂർത്തി പ്രതിഷ്ഠ നടന്നു. ഫ്രാൻസിലും ലോകമെമ്പാടുമുള്ള ഭക്തരുടെയും സന്നദ്ധപ്രവർത്തകരുടെയും വർഷങ്ങൾ നീണ്ട നിസ്വാർത്ഥ സേവനത്തിലൂടെ യാഥാർത്ഥ്യമായ ഈ ക്ഷേത്രം ഫ്രാൻസിലെ സനാതന ധർമ്മത്തിനും ഇന്ത്യൻ സംസ്കാരത്തിനും അഭിമാനകരമായ ഒരു നാഴികക്കല്ലാണിത്.
രാവിലെ 6:45 മുതൽ 9:00 വരെ വേദമന്ത്രോച്ചാരണങ്ങളുടെയും മഹാപൂജയുടെയും അകമ്പടിയോടെ മഹന്ത് സ്വാമി മഹാരാജ് സനാതന ധർമ്മത്തിലെ വിവിധ ദൈവീക രൂപങ്ങളുടെ പ്രതിഷ്ഠ കർമ്മം നിർവഹിക്കുകയും ആദ്യ ആരതി അർപ്പിക്കുകയും ചെയ്തു.
വൈദിക വിധിപ്രകാരം പ്രതിഷ്ഠിച്ച വിഗ്രഹങ്ങളിൽ ശ്രീ അക്ഷർ-പുരുഷോത്തം മഹാരാജ് (ഭഗവാൻ ശ്രീ സ്വാമിനാരായണൻ, ഗുണാതീതാനന്ദ സ്വാമി), ഭഗവാൻ ശ്രീ രാധാ-കൃഷ്ണൻ, ഭഗവാൻ ശ്രീ സീതാ-രാമൻ, ശ്രീ ഹുനുമാൻ, ലക്ഷ്മണൻ, ഭഗവാൻ ശങ്കരൻ, പാർവതി, ശ്രീ ഗണേശൻ, ശ്രീ കാർത്തികേയൻ, സ്വാമി ശ്രീ അയ്യപ്പൻ ഭഗവാൻ ശ്രീ പദ്മാവതി-വെങ്കിടേശ്വരൻ എന്നിവർ ഉൾപ്പെടുന്നു
അഞ്ച് പതിറ്റാണ്ടിലേറെക്കാലത്തെ സ്വപ്നമാണ് ഈ ചടങ്ങിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്. 1970-ൽ പാരീസിൽ ഒരു ക്ഷേത്രം പണിയുക എന്ന ആശയത്തിന് യോഗി മഹാരാജ് അനുഗ്രഹം നൽകിയിരുന്നു. അദ്ദേഹത്തിന്റെ ആത്മീയ പിൻഗാമിയായ പ്രമുഖ് സ്വാമി മഹാരാജ് ഈ ആശയത്തെ മുന്നോട്ട് കൊണ്ടുപോവുകയും, ഒടുവിൽ മഹന്ത് സ്വാമി മഹാരാജിന്റെ മാർഗ്ഗനിർദ്ദേശപ്രകാരം അത് യാഥാർത്ഥ്യമാവുകയും ചെയ്തു.
1970-ൽ യോഗി മഹാരാജ് ഈ ആശയത്തിന് തുടക്കം കുറിക്കുകയും, അദ്ദേഹത്തിന്റെ പിൻഗാമിയായ പ്രമുഖ് സ്വാമി മഹാരാജ് അത് മുന്നോട്ട് കൊണ്ടുപോവുകയും, ഒടുവിൽ മഹന്ത് സ്വാമി മഹാരാജിന്റെ നേതൃത്വത്തിൽ അത് യാഥാർത്ഥ്യമാവുകയും ചെയ്തു.
ചടങ്ങിനിടയിൽ, യോഗി മഹാരാജിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു വ്യക്തിഗത കത്ത് വായിച്ച മഹന്ത് സ്വാമി മഹാരാജ് അദ്ദേഹത്തിന്റെ ദർശനങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഗുരുവിന്റെ ആഗ്രഹം സഫലീകരിക്കുന്നതിനുള്ള ഉപകരണങ്ങൾ മാത്രമാണ് താനും പ്രമുഖ് സ്വാമി മഹാരാജും എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ക്ഷേത്രനിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും യോഗി മഹാരാജിന്റെ ചരണങ്ങളിൽ സമർപ്പിച്ചു.
ബുസ്സി-സെന്റ്-ജോർജ്സിന്റെ (Bussy-Saint-Georges) സാംസ്കാരിക പൈതൃകത്തിന് ലഭിച്ച പുതിയൊരു സമ്മാനമായാണ് ക്ഷേത്രത്തെ വിശേഷിപ്പിച്ചത്.
ഫ്രാൻസിലെ ജനങ്ങളുടെ സന്തോഷത്തിനും സമൃദ്ധിക്കും ലോകമെമ്പാടുമുള്ള സമാധാനത്തിനും വേണ്ടി മഹന്ത് സ്വാമി മഹാരാജ് പ്രത്യേക പ്രാർത്ഥനകൾ നടത്തി.
ക്ഷേത്രനിർമ്മാണത്തിന് സഹായിച്ച എല്ലാ ഭക്തർക്കും സന്നദ്ധപ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിക്കുകയും, പ്രമുഖ് സ്വാമി മഹാരാജിന്റെ സംഭാവനകളെ സ്മരിക്കുകയും ചെയ്തു.
ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ബുസ്സി-സെന്റ്-ജോർജ്സിലും പാരീസിലുമായി 13 ദിവസം നീണ്ടുനിൽക്കുന്ന 'പാരീസ് മന്ദിർ മഹോത്സവ്' (Festival of Culture) നടന്നു വരുന്നു.ജനങ്ങൾക്കായി വിവിധ ആത്മീയ, സാംസ്കാരിക പരിപാടികളാണ് ഈ മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്.പ്രമുഖ വ്യക്തികളും, ക്ഷണിക്കപ്പെട്ട അതിഥികളും, സന്നദ്ധപ്രവർത്തകരും പങ്കെടുക്കുന്ന പ്രത്യേക ഉദ്ഘാടന സമ്മേളനവും ഞായറാഴ്ച വൈകുന്നേരം നടന്നു


News18Kerala 50 minutes ago
Home Flash News