ടെ നിയന്ത്രണം നഷ്ടമായി റോഡിലേക്ക് പാഞ്ഞുകയറി ആമസോൺ ചരക്കു വിമാനം; അഞ്ച് മരണം
മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ ആമസോൺ പ്രൈം എയർ ചരക്കു വിമാനം റൺവേയിൽ നിന്ന് തെന്നിമാറി റോഡിലുണ്ടായിരുന്ന വാഹനങ്ങൾക്ക് മേൽ ഇടിച്ചുകയറി. അപകടത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിൽ നിന്ന് പുറപ്പെട്ട 32 വർഷം പഴക്കമുള്ള ബോയിംഗ് 767-300 ചരക്ക് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ആമസോണിനായി കാർഗോ എയർലൈൻ 21 എയർ ആണ് ഈ സർവീസ് നടത്തിയിരുന്നത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് വിമാനത്താവളത്തിന്റെ ഡയഗണൽ റൺവേയിൽ അപകടം സംഭവിച്ചത്. ലാൻഡിങ്ങിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം റൺവേയിൽ നിന്ന് പുറത്തേക്ക് പാഞ്ഞുകയറി റോഡിലെ വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തുടർന്ന് വിമാനത്തിന് തീപിടിക്കുകയും കറുത്ത പുക ആകാശത്തേക്ക് ഉയരുകയും ചെയ്തു. അപകടത്തിൽ വിമാനം ഇടിച്ച വാഹനങ്ങൾക്കകത്ത് ആളുകൾ കുടുങ്ങിപ്പോയതായി മിയാമി-ഡേഡ് ഫയർ റെസ്‌ക്യൂ ചീഫ് റൈദ് ജദല്ല അറിയിച്ചു.
അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ ട്രോമ സെന്ററിലേക്കും മറ്റുള്ളവരെ വിവിധ ആശുപത്രികളിലേക്കും മാറ്റി. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും സഹപൈലറ്റും ഉൾപ്പെടെയുള്ളവരെയും വാഹനങ്ങളിൽ കുടുങ്ങിയവരെയും രക്ഷാപ്രവർത്തകർ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. 60-ലധികം രക്ഷാപ്രവർത്തന യൂണിറ്റുകളും 200-ഓളം ഉദ്യോഗസ്ഥരുമാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. വിമാനത്തിലുണ്ടായ ഇന്ധന ചോർച്ചയും ഉദ്യോഗസ്ഥർ അടിയന്തരമായി നിയന്ത്രണ വിധേയമാക്കി.