മോഹൻലാലിന്റെ 'ഓപ്പറേഷൻ ഗംഗ'യിലേക്ക് സ്ക്വാഡ്രൺ ലീഡർ വർലിൻ പൻവാർ; ചിത്രീകരണത്തിന് കൂടുതൽ ആധികാരികത വരുത്തും
മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ നായകനാകുന്ന ‘ഓപ്പറേഷൻ ഗംഗ’ പ്രഖ്യാപനം മുതൽ ശ്രദ്ധ നേടിയിരിക്കുകയാണ്. മികച്ച താരനിരയ്‌ക്കൊപ്പം സമീപകാല ഇന്ത്യൻ ചരിത്രത്തിലെ നിർണായകമായൊരു രക്ഷാദൗത്യത്തെ ആസ്പദമാക്കിയുള്ള വിപുലമായ പ്രമേയമാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത.
2022ലെ റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ദേശീയ പുരസ്കാര ജേതാവ് വിഷ്ണു മോഹനാണ് സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമാണം.
ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സിനിമയ്ക്ക് കൂടുതൽ ആധികാരികതയും മികവും ഉറപ്പാക്കുന്നതിനായി വിവിധ മേഖലകളിലെ വിദഗ്ധരെയും അണിയറപ്രവർത്തകരുടെ ഭാഗമാക്കുന്നുണ്ട്.
സ്ക്വാഡ്രൺ ലീഡർ വർലിൻ പൻവാർ : സൈനിക ഉപദേഷ്ടാവായി സ്ക്വാഡ്രൺ ലീഡർ വർലിൻ പൻവാറും ചിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. സൈനിക മേഖലയിലെയും പോരാട്ട തന്ത്രങ്ങളിലെയും അവരുടെ പരിചയസമ്പത്ത് ചിത്രത്തിന്റെ ആവിഷ്കാരത്തിന് കൂടുതൽ ആധികാരികത പകരും.