Select Location
All Locations
State
Region
City / District
ഒളിവിലായിരുന്ന പ്രതിയെക്കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്

മദ്യപിക്കാൻ പണം നൽകാത്ത സുഹൃത്തിനെ കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു

വിഴിഞ്ഞത്ത് മദ്യപിക്കാൻ പണം നൽകാത്തതിലുള്ള വിരോധം മൂലം സുഹൃത്തിനെ കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തൈവിളാകം സ്വദേശി ശ്രീകാന്ത് (26) ആണ് വിഴിഞ്ഞം പോലീസിന്റെ പിടിയിലായത്. ഉച്ചക്കട തൈവിളാകം വലിയ വിള വീട്ടിൽ സുരേഷ് കുമാറിനാണ് (41) പരിക്കേറ്റത്. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപാനത്തിനായുള്ള പണം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് സുരേഷ് കുമാറുമായുണ്ടായ വാക്കുതർക്കത്തിനൊടുവിൽ ശ്രീകാന്ത് കരിങ്കല്ല് ഉപയോഗിച്ച് സുരേഷിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് വിഴിഞ്ഞം എസ്.ഐ എം. പ്രശാന്ത് അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ സുരേഷ് കുമാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിലായിരുന്ന പ്രതിയെക്കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.


News18Kerala 1 hour ago
Home Flash News