എമിലിയാനൊ മാര്‍ട്ടീനസ് ചെല്‍സിയിലേക്ക്! ആസ്റ്റന്‍വില്ല വിടുന്നു
കഴിഞ്ഞ സീസണില്‍ ആസ്റ്റന്‍ വില്ല ആരാധകരോട് കണ്ണീരോടെ വിടപറഞ്ഞെങ്കിലും എമിലിയാനൊ മാര്‍ട്ടീനസ് എങ്ങും പോയില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, യുവന്റസ് തുടങ്ങിയ ക്ലബുകള്‍ താരത്തെ സ്വന്തമാക്കാന്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും എല്ലാം പരാജയപ്പെട്ടു. ഇത്തവണത്തെ ട്രാന്‍സ്ഫര്‍ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് മാര്‍ട്ടീനസിനെ സ്വന്തമാക്കാന്‍ ചെല്‍സിയുടെ നീക്കം.