തര്‍ക്കങ്ങളില്ല; ചെന്നൈയില്‍ ഒരു ലക്ഷം ഓഹരികള്‍ സ്വന്തമാക്കി ധോണി; മൂല്യം ഇങ്ങനെ
ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പർ കിങ്സിൽ മുൻ നായകന്‍ എംഎസ് ധോണിക്ക് ഓഹരി പങ്കാളിത്തം. അണ്‍ലിസ്റ്റഡ‍് വിപണിയില്‍ ലഭ്യമായിരുന്ന ഓഹരികൾ ധോണി വാങ്ങിയതായാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. ഫ്രാഞ്ചൈസി മാനേജ്‌മെന്റുമായി ധോണി ഓഹരികൾക്കായി ചർച്ച നടത്തിയെന്നും ഇതിന്റെ പേരിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെന്നുമുള്ള വാർത്തകൾ മുൻപ് പ്രചരിച്ചിരുന്നെങ്കിലും, മാനേജ്‌മെന്റ് ഈ വാദങ്ങൾ തള്ളിക്കളഞ്ഞിരുന്നു.
ചെന്നൈ സൂപ്പർ കിങ്സ് ഓഹരികൾ ലിസ്റ്റ് ചെയ്തിട്ടില്ലെങ്കിലും കമ്പനിയുടെ അണ്‍ലിസ്റ്റഡ് ഓഹരികള്‍ ഓഫ്-മാർക്കറ്റ് ഇടപാടുകൾ വഴി സ്വന്തമാക്കാൻ സാധിക്കും. ധോണിക്ക് ഒരു ലക്ഷം ഓഹരികളുണ്ടെന്നാണ് Cricbuzz റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ കമ്പനിയുടെ ഷെയര്‍ ഹോള്‍ഡിങ് പാറ്റേണ്‍ പ്രകാരം ഇതുവലിയ തുകയല്ല. ഫ്രാഞ്ചൈസിയുടെ ആകെ ഓഹരികളുടെ 40 ശതമാനം വരുന്ന 30 കോടിയിലധികം ഓഹരികള്‍ പൊതുവിഭാഗത്തിന്‍റെ കയ്യിലാണ്. അതിനാൽ, ധോണിയുടെ ഒരു ലക്ഷത്തിലധികം വരുന്ന ഓഹരികൾ വളരെ ചെറിയ അളവാണ്. കമ്പനിയുടെ നിയന്ത്രണാവകാശമുള്ള 55 ശതമാനം ഓഹരികള്‍ എന്‍. ശ്രീനിവാസന്‍റെ കുടുംബത്തിന്‍റെ പക്കലാണ്.