അഫ്ഗാനെതിരായ ട്വന്റി 20 പരമ്പര; കായികക്ഷമത തെളിയിച്ച് ജസ്പ്രീത് ബുമ്ര തിരിച്ചെത്തി
അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പരയിലേക്ക് ഫിറ്റ്നസ് ക്ലിയറന്‍സ് നേടി ജസ്പ്രീത് ബുമ്ര. പരുക്കറ്റ പേസര്‍ ഹര്‍ഷിത് റാണയ്ക്ക് പകരം യഷ് ഠാക്കൂര്‍ ടീമിലിടം നേടി.
അഫ്ഗാനെതിരെ ഈ മാസം 13ന് തുടങ്ങുന്ന ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന് ആശ്വാസം. വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ക്ക് പിന്നാലെ സൂപ്പര്‍താരം ജസ്പ്രീത് ബുറയും പരുക്കില്‍ നിന്ന് മോചിതനായി. ഇടതു കാലിനേറ്റ പരുക്ക് കാരണം ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ നിന്ന് വിട്ടുനിന്ന ബുംറ, കായികക്ഷമത തെളിയിച്ചതോടെ ഡല്‍ഹിയില്‍ അഫ്ഗാനെതിരെ ഇറങ്ങുമെന്നുറപ്പായി.