South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

സൂപ്പർ ലീഗ് കേരളയിൽ കണ്ണൂരിനെ പരാജയപ്പെടുത്തി തിരുവനന്തപുരം കൊമ്പന്‍സിന് ആദ്യ ജയം

സൂപ്പർ ലീഗ് കേരളയിൽ കണ്ണൂരിനെ പരാജയപ്പെടുത്തി തിരുവനന്തപുരം കൊമ്പന്‍സിന് ആദ്യ ജയം

സൂപ്പർ ലീഗ് കേരളയിൽ കൊമ്പൻസ് എഫ്‌.സിക്ക് ആദ്യ ജയം. ഹോം ഗ്രൗണ്ടായ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ കണ്ണൂർ വോറിയേഴ്സ് എഫ്.സിയെ ഷൂട്ടൗട്ടിൽ 3-0 ന് വീഴ്ത്തി. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോഗോള്‍ നേടി സമനില പാലിച്ചു. തുടര്‍ന്നാണ് മല്‍സരം ഷൂട്ട് ഔട്ടിലേക്കു പോയത്.

നിലവിലെ ചാംപ്യന്‍മാരായ കണ്ണൂര്‍ വോറിയേഴ് എഫ്.സിയ്ക്ക് തിരുവനന്തപുരത്ത് ഇടറി. ഷൂട്ടൗട്ടില്‍ ഒരുപന്തുപോലും വലയിലെത്തിക്കാനായില്ല. തിരുവനന്തപുരം കൊമ്പന്‍സ് സ്വന്തം തട്ടകത്തില്‍ വീറുകാണിക്കുകയും ചെയ്തു. മൂന്നു തവണയും പന്ത് വലയില്‍.

42-ാം മിനിറ്റിൽ തിരുവനന്തപുരത്തിന്റെ ആക്രമണം ലക്ഷ്യം കണ്ടു. മധ്യനിരയിൽ നിന്ന് അർജുൻ നൽകിയ പ്രതിരോധനിരയെ കീറിമുറിച്ച പാസ് കൃത്യമായി വായിച്ചെടുത്ത മുഹമ്മദ് നിഷാമിന്‍റെ വകയായിരുന്നു ആദ്യഗോള്‍. 80-ാം മിനിറ്റിൽ കണ്ണൂരിന്റെ സമനില ഗോൾ വന്നു. നിജോ ഗിൽബെർട്ട് നൽകിയ ക്രോസ് ഘാനക്കാരൻ ഫെഡറിക് ബോച്ച്വെ ഗോളാക്കി.

7868 പേർ മത്സരം കാണാനെത്തി. വെള്ളിയാഴ്ച മൂന്നാം റൗണ്ട് മത്സരങ്ങൾ തുടങ്ങും. കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ കണ്ണൂർ വോറിയേഴ്സ്, ഫോഴ്‌സ കൊച്ചിയെനേരിടും.

📍 chennai
📰 Manorama News
🕒 27 days ago

Related News

അട്ടപ്പാടിയിലെ മദ്യനിരോധനം കൊണ്ട് എന്തു ഗുണം? വ്യാജമദ്യം വ്യാപകമെന്ന് ആരോഗ്യ മന്ത്രിയോട് ജനപ്രതിനിധികൾ
അട്ടപ്പാടിയിലെ മദ്യനിരോധനം കൊണ്ട് എന്തു ഗുണം? വ്യാജമദ്യം വ്യാപകമെന്ന് ആരോഗ്യ മന്ത്രിയോട് ജനപ്രതിനിധികൾ
വീണ്ടുമൊരു ദൃശ്യവിസ്മയവുമായി വിനയൻ; പുതിയ ഫാന്റസി ചിത്രം 3D-യിൽ ഒരുങ്ങുന്നു
വീണ്ടുമൊരു ദൃശ്യവിസ്മയവുമായി വിനയൻ; പുതിയ ഫാന്റസി ചിത്രം 3D-യിൽ ഒരുങ്ങുന്നു
എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്
എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്
⬅ Back
➕ Post Ad
To Ads ➡