South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി

അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി

അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ ശബരിമല മേൽശാന്തിയായി തിരഞ്ഞെടുത്തു. വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള മാളികപ്പുറം മേൽശാന്തിയായി പൂഴിക്കോട് ദാമോദരൻ നമ്പൂതിരിയെയും തിരഞ്ഞെടുത്തു. ഒക്ടോബർ 18 ഞായറാഴ്ച രാവിലെ സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലൂടെയാണ് ഈ വർഷത്തെ മേൽശാന്തിമാരെ നിയോഗിച്ചത്. പന്തളം കൊട്ടാരത്തിലെ ദേവനന്ദൻ അർജുനാണ് നറുക്കെടുത്തത്.
തിരുവനന്തപുരം പുളിമൂട് അംബുജവിലാസം റോഡിൽ താമസക്കാരനായ അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി കഴിഞ്ഞ 5 വർഷമായി പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തിലെ മേൽശാന്തിയായി സേവനമനുഷ്ഠിച്ചു വരികയാണ്. 21 വർഷമായി തുടർച്ചയായി മേൽശാന്തിയായി പൂജകൾ ചെയ്തുവരുന്ന ഇദ്ദേഹത്തിന് ക്ഷേത്ര കർമ്മങ്ങളിൽ ദീർഘകാലത്തെ അനുഭവസമ്പത്തുണ്ട്. കൂടാതെ ആത്മീയ-ജ്യോതിഷ വിഷയങ്ങളിൽ ആഴത്തിലുള്ള ജ്ഞാനമുള്ള വ്യക്തി കൂടിയാണ് അദ്ദേഹം.
തിരഞ്ഞെടുക്കപ്പെട്ട വാർത്തയറിഞ്ഞ ശേഷം സന്തോഷം പങ്കുവെച്ച് അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി. 'വലിയ പ്രതീക്ഷയുണ്ടായിരുന്നു, ഇപ്പോൾ വലിയ സന്തോഷമുണ്ട്. പഴവങ്ങാടി ഗണപതിയുടെ വലിയ അനുഗ്രഹം ഇതിലുണ്ട്. എല്ലാ വിഘ്നങ്ങളും മാറ്റുന്നത് ഭഗവാനല്ലേ, അവിടുന്ന് കാത്തു. കഴിഞ്ഞ 21 വർ‌ഷമായി തുടർച്ചയായി മേൽശാന്തിയായി സേവനം അനുഷ്ഠിക്കുകയാണ്. ഞാൻ പൂജിച്ചിരുന്ന ദേവന്മാരുടെയെല്ലാം അനുഗ്രഹം ഒപ്പമുണ്ടാകും, അതെല്ലാം വലിയ കരുത്താണ്. ഇതൊരു മഹാഭാഗ്യമായി കരുതുന്നു. നാളെ രാവിലെ തന്നെ ശബരിമലയിലേക്ക് പോകാനാണ് ഉദ്ദേശിക്കുന്നത്. ഒരിക്കലും എന്റെ ഭാഗത്തുനിന്ന് സ്വഭാവദൂഷ്യമോ സാമ്പത്തിക പ്രശ്നങ്ങളോ ഉണ്ടാകില്ല എന്ന് ലോകമെങ്ങുമുള്ള അയ്യപ്പഭക്തർക്ക് ഞാൻ ഉറപ്പുനൽകുന്നു' അദ്ദേഹം പറഞ്ഞു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അന്തിമ ചുരുക്കപ്പട്ടികയിൽ നിന്നാണ് നറുക്കെടുപ്പ് നടന്നത്. വരുന്ന വൃശ്ചികം ഒന്നിന് മണ്ഡലകാല തീർത്ഥാടനത്തിനായി നട തുറക്കുമ്പോൾ പുതിയ മേൽശാന്തിമാർ ഔദ്യോഗികമായി ചുമതലയേൽക്കും.

📍 chennai
📰 News18Kerala
🕒 14 days ago

Related News

അട്ടപ്പാടിയിലെ മദ്യനിരോധനം കൊണ്ട് എന്തു ഗുണം? വ്യാജമദ്യം വ്യാപകമെന്ന് ആരോഗ്യ മന്ത്രിയോട് ജനപ്രതിനിധികൾ
അട്ടപ്പാടിയിലെ മദ്യനിരോധനം കൊണ്ട് എന്തു ഗുണം? വ്യാജമദ്യം വ്യാപകമെന്ന് ആരോഗ്യ മന്ത്രിയോട് ജനപ്രതിനിധികൾ
വീണ്ടുമൊരു ദൃശ്യവിസ്മയവുമായി വിനയൻ; പുതിയ ഫാന്റസി ചിത്രം 3D-യിൽ ഒരുങ്ങുന്നു
വീണ്ടുമൊരു ദൃശ്യവിസ്മയവുമായി വിനയൻ; പുതിയ ഫാന്റസി ചിത്രം 3D-യിൽ ഒരുങ്ങുന്നു
എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്
എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്
⬅ Back
➕ Post Ad
To Ads ➡