South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

ഇഷാന് പരുക്ക്; പകരക്കാരനായി വൈഭവ് ഇറങ്ങും; ബാറ്റിങ് ഓര്‍ഡര്‍ മാറുമോ

ഇഷാന് പരുക്ക്; പകരക്കാരനായി വൈഭവ് ഇറങ്ങും; ബാറ്റിങ് ഓര്‍ഡര്‍ മാറുമോ

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ട്വന്‍റി 20 മല്‍സരത്തില്‍ വൈഭവ് സൂര്യവംശി പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കുമെന്ന് സൂചന. സൂപ്പര്‍താരം ഇഷാന്‍ കിഷന് പേശീവലിവാണെന്നും കളിക്കാന്‍ കഴിയില്ലെന്നും ബാറ്റിങ് കോച്ച് സിതാന്‍ഷു കോട്ടകാണ് വ്യക്തമാക്കിയത്. പേശീവലിവിനെ തുടര്‍ന്നാണ് വണ്‍ ഡൗണ്‍ ആയി ഇറങ്ങേണ്ടിയിരുന്ന ഇഷാന്‍ ഇന്നലെ അഞ്ചാമനായി ഇറങ്ങിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതിനാല്‍ വൈഭവിനെ പകരക്കാരനായി ഉള്‍പ്പെടുത്തിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.

'പലതരം ഊഹാപോഹങ്ങളും ഞാനും കണ്ടു. ഇഷാന് ചെറിയ രീതിയില്‍ പേശീവേദന ഉണ്ടായി. അതാണ് ബാറ്റിങ് ഓര്‍ഡര്‍ മാറ്റിയത്. നാളെ ഹേഗ്​ലിഓവലില്‍ ഇഷാന്‍ കളിച്ചേക്കില്ല. ഇഷാന്‍ വേദനയില്‍ നിന്ന് മുക്തനാകാതെയും കളിക്കാതെയും ഇരുന്നാല്‍ വൈഭവ് പ്ലേയിങ് ഇലവനില്‍ ഉറപ്പായും ഉണ്ടാകും. വൈഭവ് കഴിഞ്ഞേ മറ്റാര്‍ക്കും സാധ്യതയുള്ളൂ'- കോട്ടക് വിശദീകരിച്ചു.

ന്യൂസീലന്‍ഡിനെതിരായ ആദ്യ ട്വന്‍റി 20യില്‍ മൂന്നാമനായി തിലക് വര്‍മ ഇറങ്ങിയത് പലരുടെയും നെറ്റിചുളിച്ചിരുന്നു. 11 പന്ത് നേരിട്ട തിലകിന് ആറ് റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അ‍‍ഞ്ചാമത് ഇറങ്ങിയ ഇഷാനാവട്ടെ ഒരു റണ്‍സെടുത്ത് മടങ്ങി. ഇഷാന്‍റെ പരുക്കിന്‍റെ വിവരം അപ്പോള്‍ പുറത്തുവന്നിരുന്നില്ല. കിവീസ് ഉയര്‍ത്തിയ 226 റണ്‍സെന്ന വിജയലക്ഷ്യം നാല് വിക്കറ്റ് ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നിരുന്നു.

ഏഷ്യന്‍ ഗെയിംസിലാണ് വൈഭവ് ഇന്ത്യയ്ക്കായി അവസാനം കളിച്ചത്. സെമിയിലും ഫൈനലിലും വൈഭവിന് അവസരം ലഭിച്ചിരുന്നു. പിന്നീട് വിന്‍ഡീസിനെതിരായ അഞ്ച് മല്‍സരത്തിലും ബെഞ്ചിലിരിക്കാനായിരുന്നു താരത്തിന്‍റെ വിധി. അഭിഷേകും സഞ്ജുവും മികച്ച ഫോം തുടരുമ്പോള്‍ വൈഭവ് കാത്തിരിക്കണമെന്നും നിലവില്‍ പ്ലേയിങ് ഇലവനില്‍ ഇടമില്ലെന്നും ശ്രേയസ് അയ്യര്‍ കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. സ്വന്തം അവസരം വരുന്നത് വരെ വൈഭവ് കാത്തിരിക്കണമെന്നായിരുന്നു ശ്രേയസിന്‍റെ വാക്കുകള്‍.

ന്യൂസീലന്‍ഡിനെതിരായ ആദ്യ ട്വന്‍റി 20ക്ക് മുന്‍പും ശ്രേയസ് ഇക്കാര്യം ആവര്‍ത്തിച്ചു. 'ടീമിനൊപ്പം സഞ്ചരിക്കാന്‍ കഴിയുന്നതും വിദേശത്തെ പിച്ചുകള്‍ പരിചയപ്പെടാന്‍ കഴിയുന്നതും വൈഭവിന് ഗുണം ചെയ്യും. ഭാവിയില്‍ കളിക്കാനെത്തുമ്പോള്‍ മറ്റുള്ളവര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശം നല്‍കാന്‍ സാധിക്കും' എന്നായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍റെ വാക്കുകള്‍. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി 776 റണ്‍സാണ് വൈഭവ് അടിച്ചുകൂട്ടിയത്. ഇന്ത്യയ്ക്കായി കളിച്ച എട്ട് ട്വന്‍റി 20 മല്‍സരങ്ങളില്‍ നിന്ന് രണ്ട് അര്‍ധ സെഞ്ചറികള്‍ ഉള്‍പ്പടെ 246 റണ്‍സും വൈഭവ് നേടി.

📍 chennai
📰 Manorama News
🕒 9 days ago

Related News

അട്ടപ്പാടിയിലെ മദ്യനിരോധനം കൊണ്ട് എന്തു ഗുണം? വ്യാജമദ്യം വ്യാപകമെന്ന് ആരോഗ്യ മന്ത്രിയോട് ജനപ്രതിനിധികൾ
അട്ടപ്പാടിയിലെ മദ്യനിരോധനം കൊണ്ട് എന്തു ഗുണം? വ്യാജമദ്യം വ്യാപകമെന്ന് ആരോഗ്യ മന്ത്രിയോട് ജനപ്രതിനിധികൾ
വീണ്ടുമൊരു ദൃശ്യവിസ്മയവുമായി വിനയൻ; പുതിയ ഫാന്റസി ചിത്രം 3D-യിൽ ഒരുങ്ങുന്നു
വീണ്ടുമൊരു ദൃശ്യവിസ്മയവുമായി വിനയൻ; പുതിയ ഫാന്റസി ചിത്രം 3D-യിൽ ഒരുങ്ങുന്നു
എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്
എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്
⬅ Back
➕ Post Ad
To Ads ➡